Cricket World Cup 2023 : ലോകകപ്പിലെ മോശം പ്രകടനം; ഇൻസമാം-ഉൾ-ഹഖ് പാകിസ്താൻ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞു
Circket World Cup 2023 Pakistan : ടൂർണമെന്റിൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ പാകിസ്താൻ ആകെ നേടിയത് രണ്ട് ജയം മാത്രമാണ്
പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ പൊട്ടിത്തെറി. ഇന്ത്യയിൽ പുരോഗമിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലെ പാകിസ്താന്റെ ടീമിന്റെ പ്രകടനത്തെ ചൊല്ലിയാണ് പൊട്ടത്തെറി. ഇതെ തുടർന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) സീനിയർ ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനം മുൻ പാക് ക്യാപ്റ്റൻ ഇൻസമാം-ഉൾ-ഹഖ് ഒഴിഞ്ഞു. ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള രാജിക്കത്ത് ഇൻസമാം പിസിബി തലവൻ സക്കാ അഷറഫിന് നൽകി.
ഏകദിന ലോകകപ്പിൽ തുടർച്ചയായി നാല് മത്സരങ്ങൾ തോൽക്കേണ്ടി വന്നതിന് പിന്നാലെയാണ് ടീമിന്റെ സംഘടനയ്ക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള ടീമിനോടാണ് പാകിസ്താൻ തോൽവി ഏറ്റു വാങ്ങിയിരിക്കുന്നത്. ടൂർണമെന്റിൽ കഴിഞ്ഞ ആറ് മത്സരങ്ങളിൽ പാകിസ്താന് ജയിക്കാൻ സാധിച്ചത് രണ്ടെണ്ണത്തിൽ മാത്രമാണ്.
പാക് ക്രിക്കറ്റ് ബോർഡ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെയാണ് ഇൻസമാമിന്റെ രാജിയും. അതേസമയം ഇൻസമാമിനോട് 15 മില്യൺ പാകിസ്താൻ റൂപ്പി തിരിച്ചടയ്ക്കൻ പിസിബി നിർദേശിച്ചേക്കുമെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാലാവധി തീരുന്നതിന് മുമ്പാണ് ഇൻസമാമിന്റെ രാജി. കൂടാതെ ഇൻസമാമിന്റെ രാജി പാക് ക്രിക്കറ്റ് ഏജൻസിയായ യാസോ ഇന്റർനാഷ്ണൽ ലിമിറ്റഡുമായി വിവാദങ്ങൾക്ക് കൂടുതൽ ചൂട് പിടിക്കുകയാണ്.
ഇൻസമാമിന് ഈ സ്ഥാപനത്തിൽ ഓഹരിയുള്ളതായിട്ടാണ് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. പ്രമുഖ പാക് താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി തുടങ്ങിയവർ ഈ ഏജൻസിയുടെ ഭാഗമാണ്. കൂടാതെ റിസ്വാന് ഈ സ്ഥാപനത്തിന്റെ സഹഉടമയും കൂടിയാണെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.