Cricket World Cup 2023 : തീയുണ്ടകൾ നനഞ്ഞ പടക്കങ്ങളായി! അവസാനം മോർണി മോർക്കൽ പാകിസ്താൻ ബോളിങ് കോച്ച് സ്ഥാനം ഒഴിഞ്ഞു
Cricket World Cup 2023 Team Pakistan : ചരിത്രത്തിലെ തന്നെ പാകിസ്താൻ ബോളിങ്ങിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ ലോകകപ്പിൽ കാഴ്ചവെച്ചത്.
ലോകകപ്പിൽ നിന്നും പുറത്തായതിൽ പിന്നാലെ പാകിസ്താൻ ടീമിൽ പൊട്ടിത്തെറി. ടീമിന്റെ ബോളിങ് പരിശീലക സ്ഥാനം മുൻ ദക്ഷിണാഫ്രിക്കൻ താരം മോർണി മോർക്കൽ ഒഴിഞ്ഞു. സെമി ഫൈനൽ കാണാതെ പാകിസ്താൻ ലോകകപ്പിൽ പുറത്തായതോടെയാണ് മോർക്കലിന്റെ രാജി, ഈ ലോകകപ്പിൽ പാകിസ്താൻ ബോളിങ് നിരയുടെ മോശം പ്രകടനത്തിനെതിരെ രൂക്ഷമായി വിമർശനങ്ങളായിരുന്നു ഉയർന്നിരുന്നത്. നേരത്തെ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം-ഉൾ-ഹഖ് പാക് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ കോച്ചിന്റെ പടിയിറക്കം.
ആറ് മാസത്തിലെ കരാറിൽ ജൂണിലാണ് മോർണി മോർക്കൽ പാകിസ്താൻ ടീമിന്റെ ബോളിങ് പരിശീലകൻ സ്ഥാനമേറ്റെടുക്കുന്നത്. രാജിവെച്ച മോർക്കലിന് പകരം പുതിയ ബോളിങ്ങ് കോച്ചിനെ ഉടനെ കണ്ടെത്തുമെന്ന് പിസിബി പ്രസ്താവനയിലൂടെ അറിയിച്ചു. ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് പാകിസ്താന്റെ ആദ്യ ബൈലാറ്ററൽ മത്സരം.
അക്രമകാരികളാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പാക് ബോളിങ് നിര അമ്പെ പരാജയമായിരുന്നു ഇന്ത്യൻ മൈതാനങ്ങളിൽ. മധ്യഓവറുകളിൽ വിക്കറ്റുകൾ നേടാൻ സാധിക്കാതെ വന്നതോടെ പാകിസ്താന് വലിയ സ്കോറുകൾ വഴങ്ങേണ്ടി വന്നു. സ്പിന്നർമാർക്ക് ഒരുഘട്ടത്തിൽ പോലും മത്സരത്തിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ല. കൂടാതെ ഹാരിസ് റൗഫ് വെറും പടം മാത്രമായി മാറിയെന്ന് പറയേണ്ടി വരും. ടൂർണമെന്റിലെ കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ 500 റൺസിൽ അധികമാണ് റൗഫ് വഴങ്ങിയത്.
ഒമ്പത് മത്സരങ്ങളിൽ പാകിസ്താൻ നാല് ജയങ്ങൾ മാത്രമാണ് സ്വന്തമാക്കിയത്. എട്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ലോകകപ്പ് ലീഗ് മത്സരങ്ങൾ പാക് ടീം പൂർത്തിയാക്കിയത്. കൂടാതെ അഫ്ഗാനിസ്ഥാനോട് തോൽവി ഏറ്റു വാങ്ങിയതും പാകിസ്താന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.