ധർമശ്ശാല  : ഏകദിന ലോകകപ്പിൽ നെതർലാൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 246 റൺസ് വിജയലക്ഷ്യം. മഴയെ തുടർന്ന് 43 ഓവറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നെതർലാൻഡ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുക്കുകയായിരുന്നു. ഡച്ച് നായകൻ സ്കോട്ട് എഡ്വേർഡ്സിന്റെ ബാറ്റിങ് മികവിലാണ് ഡച്ചുപട ശക്തരായ പ്രോട്ടീസിനെതിരെ പ്രതിരോധിക്കാവുന്ന സ്കോർ ബോർഡ് എത്തിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഡച്ച് സംഘത്തെ ആദ്യം ബാറ്റിങ്ങിനയിക്കുകയായിരുന്നു. ആഫ്രിക്കൻ ബോളിങ് ആക്രമണത്തിൽ 140ന് ഏഴ് നിലയിൽ തകർന്നടിഞ്ഞ ഡച്ച് ഇന്നിങ്സാണ് ക്യാപ്റ്റൻ എഡ്വേർഡ്സിന്റെ അർധ സെഞ്ചുറിയുടെ മികവിൽ 250ന് അരികിൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ റോളോഫ് വാൻ ഡെർ മേർവിനൊപ്പവും ഒമ്പതാം വിക്കറ്റിൽ ആര്യൻ ദത്തിനൊപ്പം ചേർന്ന് നടത്തിയ കൂട്ടുകെട്ടിലാണ് എഡ്വേർഡ്സ് നെതർലാൻഡ്സിന്റെ സ്കോർ ബോർഡ് 245ലെത്തിച്ചത്.


ALSO READ : Cricket World Cup 2023 : അങ്ങനെ കംഗാരുക്കൾക്ക് ആദ്യ ജയം; ലങ്കയെ തകർത്തത് അഞ്ച് വിക്കറ്റിന്


32 റൺസുകൾ എക്സ്ട്രയായി നൽകിയതും പ്രോട്ടീസ് ബോളിങ്ങിന്റെ ന്യൂനതയായി കാണേണ്ടി വരും. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡിയും മാർക്കോ ജാൻസെനും കഗിസോ റബാഡയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ജെറാൾഡ് കോയിറ്റ്സീയും കേശവ് മഹാരാജും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. മഴയെ തുടർന്ന് ഒന്നര മണിക്കൂർ വൈകിയാണ് ദക്ഷിണാഫ്രിക്ക നെതർലാൻഡ്സ് മത്സരത്തിന് തുടക്കമായത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.