Cricket World Cup 2023 : ലങ്കയുടെ തൂക്കിയടി; പാകിസ്താന് കുറ്റൻ വിജയലക്ഷ്യം
CWC2023 SL vs PAK : ശ്രീലങ്കയ്ക്കായി കുശാൻ മേൻഡിസും സദീര സമരവിക്രമയും സെഞ്ചുറി നേടി.
ഹൈദരാബാദ് : ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്താൻ കൂറ്റൻ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വിക്കറ്റ് കീപ്പർ ബാറ്റർ കുശാൽ മെൻഡിസിന്റെയും സദീര സമരവിക്രമയും സെഞ്ചുറിയുടെ മികവിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 345 റൺസ് വിജയലക്ഷ്യമാണ് പാകിസ്താനെതിരെ ഉയർത്തിയിരിക്കുന്നത്. പേര് കേട്ട പാക് ബോളർമാർ ലങ്കൻ ബാറ്റർമാരുടെ കന്നത്ത പ്രവഹരത്തിൽ തകർന്നടിയുകയായിരുന്നു.
തകർച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. റൺസൊന്നമെടുക്കതെ രണ്ടാം ഓവറിൽ ഓപ്പണർ കുശാൽ പെരേര പുറത്താക്കി പാകിസ്താൻ തുടക്കത്തിൽ തന്നെ സമ്മർദ്ദം സൃഷ്ടിച്ചു. എന്നിൽ പതറാതെ ഓപ്പണർ പാതും നിസ്സങ്കയും കുശാൽ മെൻഡിസ് ചേർന്ന് ലങ്കൻ ഇന്നിങ്സിന് മികച്ച ഒരു അടിത്തറ നൽകി. അർധ സെഞ്ചുറിയെടുത്ത നിസ്സങ്ക പുറത്തായെങ്കിലും സമരവിക്രമയ്ക്കൊപ്പം ചേർന്ന് മെഡിസ് തന്റെ ആക്രമണം തുടരുകയായിരുന്നു. ലോകകപ്പിൽ ഒരു ലങ്കൻ ബാറ്റർ നേടുന്ന അതിവേഗ സെഞ്ചുറിയും മെൻഡിസ് സ്വന്തമാക്കുകയും ചെയ്തു.
ALSO READ : Cricket World Cup 2023 : ശുഭ്മാൻ ഗിൽ ആശുപത്രി വിട്ടു; പാകിസ്താനെതിരെ ഇറങ്ങുമോ?
77 പന്തിൽ ആറ് സിക്സും നാല് ഫോറമായി 122 റൺസെടുത്താണ് മെൻഡിസ് പുറത്തായത്. സമരവിക്രമ 89 പന്തിൽ 11 ഫോറും സിക്സിന്റെ അകമ്പടിയോടെ 108 റൺസെടുക്കുകയും ചെയ്തു. ഇരുവരും പുറത്തായതോടെ ബാക്കി ലങ്കൻ താരങ്ങൾ പറയത്തക്ക സംഭാവനങ്ങൾ ശ്രീലങ്കയുടെ സ്കോർ ബോർഡിന് നൽകാനായില്ല.
പാകിസ്തനായി ഹസൻ അലി നാല് വിക്കറ്റ് സ്വന്തമാക്കി. ഹാരിസ് റൗഫ് രണ്ടും ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. ടൂർണമെന്റിൽ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തകർത്ത പാകിസ്താൻ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ദക്ഷിണാഫ്രിക്കയോട് തോൽവി ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.