Musheer Khan: ലഖ്നൗവിൽ കാറപകടം: യുവ ക്രിക്കറ്റർ മുഷീർ ഖാന് ഗുരുതര പരിക്ക്
UP Road Accident: ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്.
ലഖ്‌നൗ: മുംബൈയുടെ യുവ സൂപ്പര്‍ ബാറ്ററും സര്‍ഫറാസ് ഖാന്റെ ഇളയ സഹോദരനുമായ മുഷീര്‍ ഖാന് കാറപകടത്തില്‍ പരിക്കേറ്റതായി റിപ്പോർട്ട്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ താരത്തെ ലഖ്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇറാനി കപ്പിനായി അസംഗഢില്‍നിന്ന് ലഖ്‌നൗവിലേക്ക് പുറപ്പെടുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന് കാര്‍ അഞ്ചു തവണ റോഡില്‍ മലക്കം മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. അപകട സമയത്ത് കാറിൽ മുഷീര്‍, പിതാവ് സര്‍ഫറാസ് ഖാന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
Also Read: ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സൃഷ്ടിക്കും ശശ് രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!
പരിക്കിന്റെ തീവ്രതയനുസരിച്ച് ഏകദേശം മൂന്ന് മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. അതിനാല്‍ ഇറാനി ട്രോഫി, രഞ്ജി ട്രോഫിയുടെ പ്രാരംഭ ഘട്ടം ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരുവര്‍ഷമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന സെഞ്ചുറികളെക്കൊണ്ടും വെടിക്കെട്ടുകളെക്കൊണ്ടും ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച താരങ്ങളില്‍ ഒരാളാണ് മുഷീര്‍. അതുകൊണ്ടുതന്നെ പരിക്ക് മുഷീറിന് വലിയ വെല്ലുവിളിയാകും.
അടുത്തിടെ നടന്ന ദുലീപ് ട്രോഫിയിലും ഇന്ത്യ ബി യ്ക്കായി ഈ പത്തൊന്‍പതുകാരന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യ എ യ്‌ക്കെതിരേ 181 റണ്‍സ് താരം നേടിയിരുന്നു. മുഷീറിന്റെ ഇന്നിങ്‌സ് ബലത്തില്‍ ടീം വിജയിക്കുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നായി 716 റണ്‍സാണ് മുഷീറിന്റെ സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറികളും ഒരു അര്‍ധ സെഞ്ചുറിയും വരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.