ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാന കാലഘട്ടം ഏഷ്യൽ ചിലവഴിക്കാൻ തീരുമാനിച്ചതോടെയാണ് പോർച്ചുഗീസ് സൂപ്പർ താരം സൗദി അറേബ്യൻ ക്ലബുമായി കരാറിൽ ഏർപ്പെട്ടത്. കരിയറിന്റെ അവസാന കാലഘട്ടമാണെങ്കിലും ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന് തുകയ്ക്കാണ് സൗദി പ്രോ ലീഗ് ടീമായ അൽ നാസർ ക്ലബ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കുന്നത്. വൻ തുകയ്ക്ക് അറബ് രാഷ്ട്രത്തിലേക്ക് പന്ത് തട്ടാൻ റൊണാൾഡോ എത്തുമ്പോൾ താരം തന്റെ സ്വകാര്യ ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

സൗദി പ്രോ ലീഗിൽ കളിക്കുമ്പോൾ താരത്തിന് തന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഷ്ടപ്പെടേണ്ടി വന്നേക്കും. അല്ലാത്തപക്ഷം പോർച്ചുഗീസ് സൂപ്പർ താരത്തിന് അറബ് രാഷ്ട്രത്തിന്റെ നിയമങ്ങൾ തെറ്റിക്കേണ്ടി വരും. റൊണാൾഡോയ്ക്കും പങ്കാളി ജോർജിനയ്ക്കും ഒരുമിച്ച് സൗദിയിൽ തുടരാനാകില്ല. കാരണം ഇരുവരും വിവാഹിതരല്ല.


ALSO READ : റൊണാൾഡോയ്ക്ക് പിന്നാലെ മെസിയും സൗദിയിലേക്ക്? വമ്പൻ ഓഫറുമായി അൽ നാസർ ക്ലബിന്റെ ബദ്ധവൈരികൾ


സൗദി അറേബ്യൻ നിയമപ്രകാരം ഒരു പുരുഷനും സ്ത്രീക്കും ഒരുമിച്ച താമസിക്കണമെങ്കിൽ അവർ വിവാഹിതരായിരിക്കണമെന്നാണ്. ലിവിങ് ടുഗെദർ സൗദിയിൽ ശിക്ഷാകരമായി കുറ്റകരമാണ്. റൊണാൾഡോയും പങ്കാളി ജോർജിനയും 2017 മുതൽ ലിവിങ് ടുഗെദറാണ്. ഇരുവരും ഇതുവരെ വിവാഹിതരായിട്ടുമില്ല. അതേസമയം താരം ഒരു വിദേശ സെലിബ്രേറ്റിയായതിനാലും കൂടാതെ കൂടുതൽ താരങ്ങളെ സൗദി പ്രോ ലീഗിലേക്ക് അടുപ്പിക്കണമെങ്കിൽ ഇത്തരം നിയമവ്യവസ്ഥകളോട് അറബ് ഭരണകൂടം കണ്ണ് അടച്ചേക്കുമെന്നാണ് ചില നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്.


അതേസമയം അൽ നസറിനായിട്ടുള്ള അരങ്ങേറ്റത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ജനുവരി 22 വരെ കാത്തിരിക്കണം. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്നാണ് താരത്തിന്റെ സൗദി പ്രോ ലീഗിലെ അരങ്ങേറ്റം വൈകാൻ കാരണം. കഴിഞ്ഞ് വർഷം താരം മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്ന സമയത്ത് എവർട്ടൺ ടീമിന്റെ ആരാധകന്റെ ഫോൺ തട്ടിപ്പറിച്ച് താഴെയിട്ട് നശിപ്പിച്ചിരുന്നു. ഇതെ തുടർന്നാണ് എഫ്എ പോർച്ചുഗീസ് താരത്തിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.