സൂറിക്ക്: ഈ വര്‍ഷത്തെ 'ഫിഫ ദ ബെസ്​റ്റ്​ ഫുട്‌ബോളര്‍' പുരസ്‌കാരം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലയണൽ മെസ്സിയെയും നെയ്​മറിനെയും പിന്നിലാക്കിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും ക്രിസ്​റ്റി പുരസ്​കാരത്തിന് അര്‍ഹനായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷത്തെ യൂറോ കപ്പിൽ പോർചുഗലിനെ കിരീടത്തിലേക്ക്​ നയിച്ചതും സ്പാനിഷ് ക്ലബ്‌​ റയല്‍ മാഡ്രിഡിനായി ചാമ്പ്യൻസ്​ ലീഗ്​, ലാ ലിഗ, യുവേഫ സൂപ്പർ കപ്പ്​, സൂപ്പർ കോപ എന്നിവയും സ്വന്തമാക്കിയതോടെയാണ് പുരസ്കാരം ക്രിസ്റ്റിയെ തേടിയെത്തിയത്. 
 
ചരിത്രത്തിലാദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗിന്‍റെ കിരീടം നിലനിര്‍ത്തിയ റയല്‍ മാഡ്രിഡിനെ നയിച്ച ക്രിസ്റ്റ്യാനോ 12 ഗോളുമായി ലീഗില്‍ ടോപ് സ്‌കോററുമായി. 


മി​ക​ച്ച പ​രി​ശീ​ല​ക​നു​ള്ള പു​ര​സ്കാ​രം റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ സി​ന​ദി​ൻ സി​ദാ​ൻ സ്വ​ന്ത​മാ​ക്കി.  ചെല്‍സിയുടെ അന്റോണിയോ കോണ്ടെ, യുവെന്റസിന്‍റെ മാസിമിലിയാനോ അലഗ്രി എന്നിവരെ മറികടന്നാണ് സി​ദാ​ൻ പുരസ്കാരം നേടിയത്. ഇതോടെ, ഫുട്‌ബോളര്‍ എന്ന നിലയിലും പരിശിലകനെന്ന നിലയിലും ഫിഫ പുരസ്‌കാരം നേടി പുതിയ ചരിത്രം കുറിച്ചു സിദാന്‍.


ബാ​ഴ്സ​ലോ​ണ​യു​ടെ നെ​ത​ർ​ല​ൻ​ഡ് താ​രം ലെയ്ക് മാ​ർ​ട്ടി​ന​സ് ആണ് മി​ക​ച്ച വ​നി​ത താ​രം. വെനസ്വേലയുടെ ഡെയ്‌ന കാസ്റ്റലോനസ്, അമേരിക്കയുടെ കാര്‍ലി ലോയ്ഡ് എന്നിവരെ  പിന്നിലാക്കിയാണ് മാ​ർ​ട്ടി​ന​സ് ഈ നേട്ടം കൈവരിച്ചത്‌. 


മികച്ച ഗോളിനുള്ള ഫെറെങ്ക് പുസ്‌കാസ് പുരസ്‌കാരം ആര്‍സനല്‍ താരം ഒളിവര്‍ ജിറൂദ് കരസ്ഥമാക്കി.  ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നേടിയ തകര്‍പ്പന്‍  ഗോളാണ് ജിറൂദിന് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 


 യുവന്റസിന്‍റെ ജിയാന്‍ ല്യൂജി ബുഫണ്‍ മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുത്തു‍. റയലിന്‍റെ ഗോളി കെയ്ലര്‍ നവാസിനെയും ബയണിന്‍റെ മാനുവല്‍ ന്യൂയറെയും പിന്തള്ളിയാണ് ബുഫണ്‍ പുരസ്കാരം സന്തമാക്കിയത്. റയല്‍ മാഡ്രിഡ്‌