Cristiano Ronaldo : റൂണിക്ക് അസൂയ, ടെൻ ഹാഗിന് ബഹുമാനമില്ല, യുണൈറ്റഡ് ചതിച്ചു; പൊട്ടിത്തെറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
Cristiano Ronaldo Interview മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജ്മെന്റിലെ ചിലരും കോച്ച് എറിക് ടെൻ ഹാഗും ചേർന്നാണ് തന്നെ ക്ലബിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
തന്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും പരിശീലകൻ എറിക് ടെൻ ഹാഗിനെതിരെയും തുറന്നടിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ടെൻ ഹാഗിന് തന്നോട് ബഹുമാനമില്ലെന്നും അതികൊണ്ട് തനിക്കും യുണൈറ്റഡ് കോച്ചിനോടും ബഹുമാനമില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അവതാരകനായ പിഴ്സ് മോർഗന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. അഭിമുഖത്തിന്റെ പുറത്ത് വന്ന വീഡിയോയിലാണ് പോർച്ചുഗൽ സൂപ്പർ താരം യുണൈറ്റഡിനെതിരെ പൊട്ടിത്തെറിച്ചത്. മുൻ കോച്ച് റാൽഫ് റാഗ്നിക്കിനെതിരെയും ക്രിസ്റ്റ്യാനോ തന്റെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അഭിമുഖത്തിന്റെ പൂർണ വീഡിയോ ബുധനാഴ്ച പുറത്ത് വിടും.
"എനിക്ക് അയാളോട് ബഹുമാനമില്ല, കാരണം അയാൾ എന്നോട് ബഹുമാനം കാണിക്കുന്നില്ല. നിങ്ങൾക്ക് എന്നോട് ബഹുമാനമില്ലെങ്കിൽ ഞാൻ തിരകെ നിങ്ങളെയും ബഹുമാനിക്കില്ല" അഭിമുഖത്തിന്റേതായി പുറത്ത് വിട്ട വീഡയോ ശലകത്തിൽ റൊണാൾഡോ പറഞ്ഞു. ഈ കഴിഞ്ഞ വേനൽ ഇടവേളയിൽ പോർച്ചുഗൽ താരം യുണൈറ്റഡ് ക്ലബ് വിടാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ യുണൈറ്റഡിന്റെ മാനേജ്മെന്റും കോച്ച് ടെൻ ഹാഗും ചേർന്നാണ് തന്നെ ടീമിൽ നിന്നും പുറത്താക്കാൻ ശ്രമങ്ങൾ നടത്തിയതെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കി.
"മാനേജർ മാത്രമല്ല, ക്ലബുമായി ബന്ധപ്പെട്ട രണ്ടോ മൂന്നോ പേർ എന്നെ പുറത്താക്കുന്നതിന് ശ്രമിച്ച്. എനിക്ക് ഞാൻ ചതിക്കപ്പെട്ടതായി തോന്നി. എനിക്കതൊന്നും പ്രശ്നമല്ല, എല്ലാവരും സത്യമെന്താണെന്ന് അറിയണം. അതെ ഞാൻ ചതിക്കപ്പെട്ടു. ചില ആൾക്കാർക്ക് ഞാൻ ഇവിടെ വേണ്ട എന്ന് എനിക്ക് തോന്നി. ഈ വർഷം മാത്രമല്ല കഴിഞ്ഞ സീസണിലും ഇങ്ങനെ തന്നെയായിരുന്നു" റൊണാൾഡോ പറഞ്ഞു.
എന്തുകൊണ്ടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി തന്നെ വിമർശിക്കുന്നതെന്ന് തനിക്കറിയില്ലയെന്ന് റൊണാൾഡോ പറഞ്ഞു. മിക്കവാറും റൂണി തന്റെ കരിയർ അവസാനിപ്പിച്ചിട്ടും താൻ ഇപ്പോഴും ടോപ്പ് ലീഗിൽ തുടരുന്നത് കണ്ടിട്ടാകും വിമർശിക്കുന്നതെന്ന് റൊണാൾഡോ കൂട്ടിച്ചേർത്തു.
താൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന സ്ഥിതിയിൽ എത്തിയപ്പോൾ സർ അലക്സ് ഫെർഗൂസന്റെ നിർദേശ പ്രകാരമാണ് താൻ യുണൈറ്റഡിലേക്ക് തിരികെയെത്തുന്നതെന്ന് റൊണാൾഡോ തുറന്ന് പറഞ്ഞു. അലക്സ് ഫെർഗൂസൻ എന്ന് ക്ലബ് വിട്ടോ അതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലയെന്ന് റൊണാൾഡോ കുറ്റപ്പെടുത്തി. എല്ലാ കാര്യവും ഫെർഗൂസന് അറിയാമെന്നും റൊണാൾഡോ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...