ഫുട്‌ബോള്‍ ലോകത്ത് ഇതിഹാസ താരമായ  യുവന്‍റസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കായിക താരമെന്നതിന് അപ്പുറം പിതാവെന്ന നിലയിലും ഏറെ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് കുട്ടികളുടെ പിതാവായ റൊണാള്‍ഡോ തിരക്കുകള്‍ക്കിടെയിലും കാമുകി ജോർജീനയ്ക്കും മക്കള്‍ക്കു൦ വേണ്ടി സമയം കണ്ടെത്താറുണ്ട്. 


അതിനേറ്റവും മികച്ച ഉദാഹരണമാന് അവസാനമായി ഫുട്ബോള്‍ ഇതിഹാസ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന്‍റെയും അവരോടൊപ്പം രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്‍റെയും ചിത്രമാണ്‌ താരം പങ്കുവച്ചിരിക്കുന്നത്. 




 



 



നാല് മക്കള്‍ക്കൊപ്പം ബാത്ത് ടബ്ബില്‍ കിടക്കുന്ന താരത്തിന്‍റെ ചിത്രമാണ് വൈറലാകുന്നത്. 'കുട്ടികള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 


ക്രിസ്റ്റ്യാനോ ജൂനിയര്‍, മറ്റയോ, ഇവ, അലാന എന്നിവരാണ്‌ റൊണാള്‍ഡോയുടെ മക്കള്‍. റൊണാൾഡോയുടെ മക്കളിൽ മൂത്തയാളായ ക്രിസ്റ്റ്യാനോ ജൂനിയർ 2010ലാണ് ജനിച്ചത്.


ഇരട്ടകളായ മറ്റയോ, ഇവ എന്നിവര്‍ 2017ല്‍ സരോഗസിയിലൂടെ ജനിച്ചവരാണ്. ഇളയവളായ അലാനയ്ക്ക് 2017 സെപ്റ്റംബറില്‍ റൊണാള്‍ഡോയുടെ കാമുകി ജോര്‍ജീന ജന്മം നല്‍കി.