Cristiano Ronaldo: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കി സൗദി ക്ലബ്ബ് അല്‍ നസ്ര്‍
Cristiano Ronaldo: റിപ്പോര്‍ട്ട് അനുസരിച്ച് 37 കാരനായ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത രണ്ടര വർഷത്തേക്ക് സൗദി നമ്പര്‍ വണ്‍ ക്ലബ്ബായ അൽ നസ്ര്‍ ക്ലബ്ബുമായി ചേരും. അല്‍ നസ്ര്‍ നല്‍കിയ ബമ്പര്‍ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Qatar: കഴിഞ്ഞയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഇനി ആര് സ്വന്തമാക്കും എന്ന ചോദ്യമായിരുന്നു ഫുട്ബോള്‍ ലോകത്ത് ഉയര്‍ന്നിരുന്നത്. ഇപ്പോള്‍ ആ ചോദ്യങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടി വന്നിരിയ്ക്കുകയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് 37 കാരനായ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടുത്ത രണ്ടര വർഷത്തേക്ക് സൗദി അറേബ്യയിലെ അൽ നസ്ര്‍ ക്ലബ്ബുമായി ചേരും. സൗദിയിലെ നമ്പര്‍ വണ്‍ ക്ലബ്ബായ അല്‍ നസ്ര്‍ നല്‍കിയ ബമ്പര്‍ വാഗ്ദാനം റൊണാള്‍ഡോ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്പാനിഷ് മാധ്യമം നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് റൊണാൾഡോ ക്ലബ്ബുമായി പ്രതിവർഷം 172.9 ദശലക്ഷം പൗണ്ടിന്‍റെ ബമ്പർ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്.
Also Read: Vastu Tips for Clocks: നിശ്ചലമായ ക്ലോക്ക് നിങ്ങളുടെ വീടിന് ദോഷം, ഉടന്‍ നീക്കാം
ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പില്‍ പോർച്ചുഗലിനായി ബൂട്ടണിയുന്ന റൊണാള്‍ഡോ ടൂര്‍ണമെന്‍റിന് ശേഷം സൗദി ക്ലബില്‍ ഇടം പിടിക്കും.
അതേസമയം, സ്വന്തം പേരില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക കളിക്കാരനായി അദ്ദേഹം അടുത്തിടെ മാറി.
ഈ മാസം ആദ്യം പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിന് മറുപടിയായി മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാര്‍ അദ്ദേഹം അവസാനിപ്പിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജര്‍ എറിക് ടെൻ ഹാഗിനോട് തനിക്ക് ബഹുമാനമില്ലെന്ന് അഭിമുഖത്തില്‍ റൊണാൾഡോ പറഞ്ഞിരുന്നു. പരിശീലന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ക്ലബ്ബ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ഇതോടെ യുണൈറ്റഡ് രോഷാകുലരായി. തുടര്‍ന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിക്കുകയായിരുന്നു.
ആഴ്‌ചയിൽ 500,000 പൗണ്ടിനു മുകളിൽ മൂല്യമുള്ള കരാര്‍ അവസാനിക്കാന്‍ ഏഴ് മാസംകൂടി ബാക്കിയുണ്ടായിരുന്ന അവസരത്തിലാണ് റൊണാൾഡോ കരാര്‍ അവസാനിപ്പിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വിട പറഞ്ഞ ശേഷം പുതിയ ക്ലബ് തേടുന്ന അവസരത്തിലാണ് വമ്പന്‍ ഓഫറുമായി സൗദി ക്ലബ്ബ് അല്‍ നസ്ര്‍ രംഗത്തെത്തുന്നത്.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...