Cristiano Ronaldo`s Baby Dies: റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു, ദുഃഖം പങ്കുവെച്ച് താരം
ഇതിഹാസ ഫുട്ബോൾ തരാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു.
ലണ്ടൻ: Cristiano Ronaldo's Baby Dies: ഇതിഹാസ ഫുട്ബോൾ തരാം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആൺകുഞ്ഞ് മരിച്ചു. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ഈ വാർത്ത ആരാധകരെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.
തനിക്കും തന്റെ പങ്കാളി ജോർജിന റൊഡ്രിഗസിനും ഇരട്ടക്കുട്ടികൾ പിറക്കാനിരിക്കുന്ന വിവരം റൊണാൾഡോ മുന്നേ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇതിൽ ആൺ കുഞ്ഞാണ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടത്.
Also Read: IPL 2022 : ഡൽഹി ക്യാപിറ്റൽസ് താരത്തിന് കോവിഡ്; ഐപിഎൽ ടൂർണമെന്റ് വീണ്ടും നിർത്തിവെക്കുമോ?
ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചുവെന്നായിരുന്നു റൊണാൾഡോ പങ്കുവെച്ച വേദനാ ജനകമായ വാർത്ത. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്നും താരം കുറിച്ചിട്ടുണ്ട്.
ജോർജിന ജന്മം നൽകിയ രണ്ട് കുട്ടികളിൽ പെൺകുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നതാണ് ഈ കടുത്ത വേദനയിലും ആശ്വാസം പകരുന്നതെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. കോഡോയാതെ മകൾക്കും ഭാര്യയ്ക്കും പരിചരണം നൽകുന്ന ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും നന്ദിയും തരാം കുറിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.