പതിനാല് വർഷമായി തുടർന്ന് വന്നിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് എംഎസ് ധോണി.  രവീന്ദ്ര ജഡേജയാണ് പകരക്കാരനായി എത്തുന്നത്. പതിനഞ്ചാം സീസൺ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് ധോണി സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈ സൂപ്പർ കിംഗ്സിന്റെ നേതൃത്വം രവീന്ദ്ര ജഡേജക്ക്  കൈമാറാനാണ് തീരുമാനം. 2012 മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ അവിഭാജ്യഘടകമാണ് ജഡേജ. എന്നാൽ ഈ സീസണിലും തുട‌ർന്നും സിഎസ്കെയെ  പ്രതിനിധീകരിക്കുന്നത് തുടരുമെന്നും ധോണി വ്യക്തമാക്കി.



 


കഴിഞ്ഞ പതിനാല് സീസണിലും നായകനായിരുന്ന ധോണി നാല് ഐപിഎൽ കിരീടങ്ങളാണ് ചെന്നൈയ്ക്ക് നേടിക്കൊടുത്തത്. 2008 മുതൽ ടീമിന്റെ നായകനാണ് ധോണി. രണ്ട് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും സിഎസ്കെയ്ക്ക് താരം നേടിക്കൊടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.