Chennai: IPL ടീമില്‍ തങ്ങളുടെ പഴയ താരങ്ങളെ നിലനിര്‍ത്തുന്നത് സംബന്ധിച്ച്  BCCI കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല എങ്കിലും ഒരു കാര്യത്തില്‍  CSK വ്യക്തത വരുത്തിയിട്ടുണ്ട്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഐപിഎല്‍  (IPL) അടുത്ത സീസണിലും  CSK യ്ക്ക്   'തല' തന്നെയാകും  മാര്‍ഗ്ഗദർശനം നല്‍കുക.  അതായത്, IPL മെഗാ താരലേലത്തിൽ ആദ്യ റിടെൻഷൻ കാർഡ്   (Retention Card) MSധോണിക്കുവേണ്ടിയായിരിയ്ക്കും CSK ഉപയോഗിക്കുക.  


Also Read: IPL Final: വിസിലടിച്ച് വന്ന് കപ്പടിച്ച് ചെന്നൈ


പഴയ താരങ്ങളെ നിലനിർത്താനുള്ള റിടെൻഷൻ കാർഡ് ഉപയോഗിക്കുന്നെങ്കിൽ അത് ധോണിക്ക് വേണ്ടിയായിരിക്കും ആദ്യം ഉപയോഗിക്കുക എന്നാണ് ധോണിയുടെ ടീമായ ചെന്നൈ സൂപ്പർ കിംഗ്‌സുമായി  (Chennai Super Kings) ബന്ധപ്പെട്ട വൃത്തങ്ങൾ  സൂചന നല്‍കുന്നത്. 


IPL അടുത്ത സീസണിൽ എത്ര കളിക്കാരെ നിലനിർത്താൻ കഴിയുമെന്ന കാര്യത്തില്‍  BCCI വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാല്‍ അതെല്ലാം പിന്നീട് വരുന്ന കാര്യങ്ങളാണ്. ധോണിയെ നിലനിർത്താനാണ് ടീം ശ്രമിക്കുന്നത്, CSK എന്ന ഈ കപ്പലിന് ഒരു കപ്പിത്താൻ വേണം.' ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൃത്തങ്ങള്‍  സൂചിപ്പിച്ചു. 


Also Read: IPL 2021: കുഞ്ഞുകൈകളിൽ ഐപിഎൽ ട്രോഫിയുമായി സിവ; ചിത്രം വൈറലാകുന്നു


IPL അടുത്ത സീസണില്‍ രണ്ട്  ടീമുകള്‍ കൂടി വര്‍ദ്ധിക്കും. ഇതോടെ പോരാട്ടം കുറേക്കൂടി ശക്തമാകും.  ആ സാഹചര്യത്തില്‍ ഏത്​ ടീമും ധോണിയെ പോലൊരു താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കും,  ചെന്നൈ സൂപ്പര്‍  കിംഗ്‌സ്  വൃത്തങ്ങൾ കൂട്ടിച്ചേർത്തു.


IPL അടുത്ത സീസണില്‍ കളിയ്ക്കുമോ എന്ന കാര്യത്തില്‍  MS ധോണി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.  കാരണം, ഇത്തവണത്തെ   ഐപിഎല്‍ സീസണോടെ ധോണി  ക്രിക്കറ്റില്‍ നിന്നും  പൂര്‍ണ്ണമായും വിരമിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.  കൂടാതെ, അടുത്ത സീസണില്‍ CSKയുടെ   ഉപദേഷ്ടാവായി ധോണി തുടരുമെന്ന തരത്തിലും സൂചനകള്‍ പുറത്തു വന്നിരുന്നു.  എന്നാല്‍, ആടുത്ത സീസണിലും  CSK യ്ക്കൊപ്പം തുടരുമെന്ന തരത്തിലായിരുന്നു വിജയത്തിനുശേഷം  ധോണിയുടെ പ്രതികരണം. 


Also Read: Avi Barot: യുവ ഇന്ത്യൻ ക്രിക്കറ്റ് താരം അവി ബറോട്ട് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


മെഗാ താരലേലത്തിലേക്ക്​ പോകുന്നതിന്​ മുൻപ്​ ചെന്നൈ നിലനിര്‍ത്തുന്ന ആദ്യത്തെ താരം ധോണിയായിരിക്കും. എന്നാല്‍, ധോണിയെക്കൂടാതെ  എത്ര താരങ്ങളെ നിലനിർത്തുമെന്ന കാര്യത്തിൽ ബിസിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നതിനുശേഷം പ്രതികരണം നടത്താമെന്ന്​ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ​ വൃത്തങ്ങൾ​ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.