CWG 2022 : കോമൺവെൽത്തിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; ഭാരോദ്വഹനത്തിൽ 19കാരനായ ജെറെമിയുടെ സുവർണ നേട്ടം ഗെയിം റിക്കോർഡോടെ
Jeremy Lalrinnunga Commonwealth Games : മിസോറാം സ്വദേശിയാണ് ജെറെമി. ഇതോടെ ബിർമിങ്ഹാമിലെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു.
ബിർമിങ്ഹാം : കോമൺവെൽത്ത് ഗെയിംസ് 2022ൽ ഇന്ത്യയുടെ സ്വർണ നേട്ടം രണ്ടായി ഉയർന്നു. 67 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ 300 കിലോ ഉയർത്തി ഗെയിം റിക്കോർഡോടെ ജെറെമി ലാൽറിന്നുങ്കയാണ് ഇന്ത്യക്കായി രണ്ടാമത്തെ സുവർണ നേട്ടം സ്വന്തമാക്കിയത്. 19കാരനായ ജെറെമി മിസോറാം സ്വദേശിയാണ്. ഇതോടെ ബിർമിങ്ഹാമിലെ ഇന്ത്യയുടെ മെഡൽ നേട്ടം അഞ്ചായി ഉയർന്നു.
ഭാരോദ്വഹനത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവ് മീരാഭായി ചനുവിലൂടെയാണ് ആദ്യ സ്വർണം നേടിയത്. ഭാരോദ്വഹനത്തില്‍ 49 കിലോ ഗ്രാം വിഭാഗത്തിലാണ് മീരാഭായ് റെക്കോർഡോടെ സ്വർണം നേടിയത്. ആകെ 201 കിലോ ഭാരമാണ് മീരാഭായി ഉയർത്തിയത്. സ്നാച്ചില്‍ 84 കിലോയും രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാമും ഉയര്‍ത്തിയ ചനു ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ മൂന്നാം ശ്രമത്തില്‍ 113 കിലോ ഉയര്‍ത്തി സ്വർണം നേടുകയായിരുന്നു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.