ബർമിംഗ്ഹാം: CWG 2022: കോമൺവെൽത്ത് ഗയിംസിൽ പതിനെട്ടാം സ്വർണവുമായി കുതിച്ചുയരുകയാണ് ഇന്ത്യ. ടേബിൽ ടെന്നീസ് മിക്‌സഡ് ഡബിൾസിൽ സ്വർണം നേടിയിരിക്കുകയാണ് ഇന്ത്യ. ശരത് കമൽ-അകുല ശ്രീജ സഖ്യമാണ് സ്വർണം നേടിയിരിക്കുന്നത്. ഫൈനലിൽ മലേഷ്യൻ ജോഡിയെ തോൽപ്പിച്ചാണ് സ്വർണം നേടിയത്. മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ മലേഷ്യൻ താരങ്ങളായ ജാവേൻ ചൂംഗ്-കാരേൻ ലൈൻ സഖ്യത്തെ 3-1 നാണ് ഇവർ തോൽപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: CWG 2022 : ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടി മലയാളി തിളക്കം; ഇടിക്കൂട്ടിൽ നിന്നും രണ്ട് സ്വർണം


കോമൺവെൽത്ത് ഗയിംസ് പുരുഷ ഡബിൾസ് വിഭാഗത്തിൽ ശരത് കമൽ-സത്യൻ സഖ്യം വെള്ളി നേടിയിരുന്നു.  ഇതിനു പിന്നാലെയാണ് ശരത് കമലിന്റെ ഈ നേട്ടവും.  ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്ക്ഹാൾ-ലിയാം പിച്ച്ഫോർഡ് കൂട്ടുകെട്ടിനോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. 3-2 നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.  ആദ്യ സെറ്റില്‍ 11-8 ന് നേടിയ ഇന്ത്യന്‍ സഖ്യം രണ്ടാം സെറ്റ് 8-11ന് പരാജയപ്പെടുകയായിരുന്നു. മൂന്നാം സെറ്റില്‍ തിരിച്ചെത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം നാലാം സെറ്റ് 11-7 നേടി മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ഇന്ത്യന്‍ സഖ്യത്തിനായി. എന്നാല്‍ നാലാം സെറ്റില്‍ 4-11 ന് പരാജയപ്പെട്ടതോടെ സ്വര്‍ണ്ണം നഷ്ടമായത്.


ശ്രീജ അകുല വനിതാ സിംഗിൾസിൽ വെങ്കലം നേടിയിരുന്നു. ഓസ്‌ട്രേലിയയുടെ യാങ്‌സി ലിയുനോട് 3-4 നായിരുന്നു ശ്രീജയുടെ പരാജയം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.