ജോഹന്നാസ്ബര്‍ഗ്: ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ വീണ്ടും ഒന്നാമതെത്തി. ന്യൂസിലന്‍ഡിനെതിരായ നടന്ന രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് സ്റ്റെയിന് വീണ്ടും ഒന്നാം സ്ഥാനത്തെത്താന്‍ സഹായകരമായത്. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ സ്റ്റെയിന്‍ 99 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ഇതിലും അഞ്ചും വിക്കറ്റും നേടിയത് രണ്ടാം ഇന്നിംഗ്‌സിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

2015 ഡിസംബറിന് ശേഷം സ്റ്റെയിന്‍ ആദ്യമായാണ് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണ്‍, ഇന്ത്യയുടെ ആര്‍.അശ്വിന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകളിലുണ്ട്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് നാലാം റാങ്കും ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് അഞ്ചാം റാങ്കും നേടി.


ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ വിജയം കണ്ടതോടെ ദക്ഷിണാഫ്രിക്ക ടീം റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏഴാം സ്ഥാനത്തായിരുന്ന അവര്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കില്‍ വന്നു.