FIFA World Cup 2022: ഇന്ത്യയ്ക്ക് അഭിമാന നിമിഷം, ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ദീപിക പദുകോണ്‍
FIFA World Cup 2022: ഡിസംബർ 18ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്.
FIFA World Cup 2022: ഫിഫ ലോകകപ്പില്‍ ഇന്ത്യ പങ്കെടുക്കുന്നില്ല എങ്കിലും ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ അവസരം ഒരുങ്ങുകയാണ്. അതായത്,, ലോകകപ്പ് ഫൈനലില്‍ വേദിയില്‍ തിളങ്ങുക ബോളിവുഡ് സുന്ദരി ദീപിക പദുകോണ്‍ ആണ്.
റിപ്പോര്‍ട്ട് അനുസരിച്ച് ബോളിവുഡ് താരം ദീപിക പദുക്കോൺ ഒരിക്കൽ കൂടി എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമായി മാറിയിരിക്കുകയാണ്. ഡിസംബർ 18ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യുന്നത് ഇന്ത്യയുടെ അഭിമാനമായ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. ഫൈനലിന് മുന്നോടിയായി ദീപിക ഖത്തറിലേക്ക് തിരിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
80,000 പേർക്ക് ഇരിക്കാവുന്ന ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസൈൽ ഐക്കോണിക് സ്റ്റേഡിയം എന്നും അറിയപ്പെടുന്ന ലുസൈൽ സ്റ്റേഡിയം. ഇവിടെയാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.
2022 കാൻ ചലച്ചിത്രമേളയില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചു. കാനിൽ തന്‍റെ രാജ്യത്തെ പ്രതിനിധീകരിച്ചതിന് ശേഷം ദീപികയെ തേടി എത്തുന്ന മറ്റൊരു വലിയ അംഗീകാരമാണ് ഫിഫ ലോകകപ്പ്. ഡിസംബർ 18 ന് ലുസൈലിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തിലും ദീപിക ഇന്ത്യയെ പ്രതിനിധീകരിയ്ക്കും എന്നത് രാജ്യത്തിന് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ്.
2022 ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ബോളിവുഡിൽ നിന്നുള്ള ആദ്യ താരമല്ല ദീപിക പദുകോണ്‍. ഫിഫ ലോകകപ്പ് ഉത്ഘാടന ചടങ്ങിൽ നോറ ഫത്തേഹി പങ്കെടുത്തിരുന്നു. ഇന്ത്യക്കാരിയല്ല എങ്കിലും ബോളിവുഡിലെ അറിയപ്പെടുന്ന നര്‍ത്തകിയും നടിയുമാണ് നോറാ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...