സിഡ്‌നി: മസാജ് തെറാപ്പിസ്റ്റിന് മുന്നിൽ ക്രിസ് ഗെയില്‍ നഗ്നത പ്രദർശിപ്പിച്ചെന്ന തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച മാധ്യമ സ്ഥാപനത്തിന് പിഴ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌ട്രേലിയൻ പ്രസാധകരായ ഫെയർഫാക്സ് മീഡിയയാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ഗെയിലിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത്. മൂന്ന് ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (1.55 കോടി ഇന്ത്യൻ രൂപ) ഗെയിലിന് നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. 


കഴിഞ്ഞ ലോകകപ്പ് സമയത്ത് സിഡ്‌നിയിൽ വെച്ച് ഗെയിൽ ഒരു മസാജ് തെറാപ്പിസ്റ്റിന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചെന്നായിരുന്നു വാര്‍ത്ത. സിഡ്‌നി മോർണി൦ഗ് ഹെറാൾഡിലും ദ ഏജിലുമാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്. ഇതിനെതിരെ ഗെയിൽ അപകീർത്തി കേസ് നൽകുകയായിരുന്നു. 


താരത്തെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് ഗെയിലിന്‍റെ അഭിഭാഷകൻ വാദിച്ചു. വാർത്ത സത്യമെന്ന് തെളിയിക്കാൻ മാധ്യമ ഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയ കോടതി നഷ്ടപരിഹാരം നല്‍കാന്‍ വിധിയ്ക്കുകയായിരുന്നു.