IPL 2020: ബാംഗ്ലൂരിനെതിരെ ഡല്‍ഹിയ്ക്ക് തകര്‍പ്പന്‍ ജയം, നാല് വിക്കറ്റുകള്‍ വീഴ്ത്തി റബാദ
26 പന്തില്‍ രണ്ടു സിക്സും ആറു ഫോറുമടക്കം53 റണ്‍സെടുത്ത സ്റ്റോയ്നിസ് പുറത്താകാതെ നിന്നു.
Dubai: IPL 2020-ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് തകര്‍പ്പന്‍ വിജയം. 59 റണ്‍സിനാണ് ഡല്‍ഹി ബാംഗ്ലൂരിനെതിരെ ജയിച്ചിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി (Delhi Capitals) 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്.
ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor; തിരുത്തി Gautam Gambhir
അര്‍ദ്ധ സെഞ്ചുറി നേടിയ മാര്‍ക്കസ് സ്റ്റോയ്നിസും പ്രിഥ്വി ഷായുമാണ് ഡല്‍ഹിയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. 26 പന്തില്‍ രണ്ടു സിക്സും ആറു ഫോറുമടക്കം53 റണ്‍സെടുത്ത സ്റ്റോയ്നിസ് പുറത്താകാതെ നിന്നു. 197 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂരി(Royal Challengers Banglore)നു 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്
നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാദയാണ് ബാംഗ്ലൂരിനെ തകര്‍ക്കാന്‍ കാരണമായത്. ബൗളര്‍മാരുടെ മികവിലാണ് ഡല്‍ഹിയുടെ വിജയം. അക്ഷര്‍ പാട്ടേല്‍ നാല് ഓവറില്‍ രണ്ടു വിക്കറ്റ് വീഴ്ത്തുകയും 18 റണ്‍സ് മാത്ര൦ വിട്ടുകൊടുക്കുകയും ചെയ്തു. 39 ബോളില്‍ 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലി(Virat Kohli)യാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറര്‍.
ALSO READ | IPL 2020: CSK is back...!! പഞ്ചാബിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് Chennai Super Kings
ഒരു സിക്സും രണ്ടു ഫോറുമടക്കമായിരുന്നു കോഹ്ലിയുടെ റണ്‍ വേട്ട. സ്കോര്‍ 20-ല്‍ നില്‍ക്കെയാണ് ദേവ്ദത്തിനെ നഷ്ടമാകുന്നത്. തൊട്ടടുത്ത ഓവറില്‍ തന്നെ 13 റണ്‍സെടുത്ത് നില്‍ക്കവേ ഫിഞ്ചിനെയും മടക്കി. വൈകാതെ ആറു പന്തില്‍ ഒന്‍പത് റണ്‍സെടുത്ത് നിന്ന ഡിവില്ലിയേഴ്സും മടങ്ങിയതോടെ ബാംഗ്ലൂര്‍ പ്രതിരോധത്തിലായി.