ധരംശാല:ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യമത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധരംശാലയിലെ എച്ച്.പി.സി .എ സ്റ്റേഡിയത്തില്‍ രാവിലെ മഴമാറിയത് ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം വീണ്ടും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.


മഴ പെയ്തതിനെ തുടര്‍ന്ന് രണ്ട് തവണ അമ്പയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചിരുന്നു.വൈകുന്നേരം 6.30 ന് മുന്‍പായി മൈതാനം സജ്ജമാക്കി 20 ഓവര്‍ മത്സരമെങ്കിലും നടത്താമെന്ന പ്രതീക്ഷ മഴ കനത്തതോടെ അവസാനിച്ചു.രാവിലെ തന്നെ ഔട്ട്‌ ഫീല്‍ഡിലെ നനവ്‌ കാരണം മത്സരം വൈകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും വീണ്ടും മഴ എത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.


IPL 2020 ആരംഭിക്കുന്നതിന് മുന്‍പുള്ള ഈ സീസണിലെ ഇന്ത്യയുടെ അവസാന പരമ്പരയാണിത്. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.പരമ്പരയിലെ രണ്ടാമത്തെ മത്സരം ലഖ്നൗവില്‍ മാര്‍ച്ച്‌ 5നും മൂന്നാമത്തെ മത്സരം മാര്‍ച്ച്‌ 18ന് കൊല്‍ക്കത്തയിലും നടക്കും.