തിരുവനന്തപുരം:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നയാകന്‍ മഹേന്ദ്രസിംഗ് ധോണിയെ അനുകരിക്കാന്‍ താന്‍ പലവട്ടം ശ്രമിച്ചെങ്കിലും പരാജയപെട്ടെന്ന് സഞ്ജു സാംസണ്‍


COMMERCIAL BREAK
SCROLL TO CONTINUE READING

ഝാര്‍ഖണ്ഡ് പോലെയൊരു ചെറിയ സംസ്ഥാനത്ത് നിന്ന് ഇന്ത്യന്‍ ടീമിലെത്തി ധോണി കൈവരിച്ച നേട്ടങ്ങള്‍ അനുപമമാണ്.അദ്ധേഹത്തെ പോലെയാകാന്‍ 
മറ്റാര്‍ക്കും ആകില്ല,ഗ്രൗണ്ടില്‍ പലവട്ടം താന്‍ അദ്ധേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,എന്നാല്‍ തോല്‍വിയായിരുന്നു ഫലം,ധോണിയെ പോലെ ധോണിമാത്രമേയുള്ളൂ,
അദ്ധേഹത്തിന്‍റെ വിസ്മയ പ്രകടനങ്ങള്‍ കണ്ട് കൈയടിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ,ഒരിക്കലും അനുകരിക്കാനാകില്ല ധോണിയെ കുറിച്ച് പറയുമ്പോള്‍ താന്‍ എപ്പോഴും 
വികാരധീനനാവാറുണ്ട്. സഞ്ജു പറഞ്ഞു,


ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമില്‍ സംസാരിക്കവെയാണ് സഞ്ജു മുന്‍ ഇന്ത്യന്‍ നായകനോടുള്ള തന്‍റെ ആരാധന തുറന്ന് പറഞ്ഞത്.സഞ്ജു തന്‍റെ ഒരു സാക്ഷാത്കരിക്കപെട്ട  സ്വപനത്തെ കുറിച്ചും പറഞ്ഞു,എം എസ് ധോണിക്ക് കീഴില്‍ ഇന്ത്യയ്ക്കായി കളിക്കുന്നതും ധോണി സെറ്റ് ചെയ്യുന്ന 


ഫീല്‍ഡിന് അനുസരിച്ച് താന്‍ ഫീല്‍ഡ് ചെയ്യുന്നതും മുന്‍പ് സ്വപ്നം കണ്ടിരുന്നു എന്ന് പറഞ്ഞ സഞ്ജു സാംസണ്‍ 2014 ലെ ഇംഗ്ലണ്ട് പര്യെടനത്തിനായുള്ള ഇന്ത്യന്‍ 
ടീമില്‍ എത്തിയെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കാന്‍ കഴിയാത്തതിനാല്‍ ധോണിക്ക് കീഴില്‍ കളിക്കുക എന്ന സ്വപ്നം സാധ്യമായില്ല,അന്ന് തനിക്ക് പ്രായം 
19 വയസായിരുന്നു എന്നും സഞ്ജു പറയുന്നു.അന്ന്‍ ധോണിക്കൊപ്പം ഡ്രെസിംഗ് റൂം പങ്ക് വെയ്ക്കാന്‍ കഴിഞ്ഞതും സഞ്ജു ഓര്‍ക്കുന്നു.


എന്നാല്‍ പിന്നീട് അഞ്ച് വര്‍ഷം ഇന്ത്യയ്ക്കായി കളിക്കാന്‍ തനിക്കായില്ല എന്നും സഞ്ജു കൂട്ടിച്ചെര്‍ത്തു.പിന്നീട് ധോണി ഇന്ത്യയുടെ ക്യാപ്ടന്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ 
തന്‍റെ സ്വപനം ഇനി ഒരിക്കലും സാക്ഷാത്കരിക്കില്ല എന്ന് കരുതിയതായി സഞ്ജു പറയുന്നു.


അതിനിടെ 2017 ല്‍ ഇന്ത്യയില്‍ പര്യെടനത്തിനെത്തിയ ഇംഗ്ലണ്ട് ഇലവനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കാന്‍ ധോണി എത്തിയതും താന്‍ ടീമില്‍ 
ഇടം നേടിയതും എന്ന് സഞ്ജു ഓര്‍ത്തെടുക്കുന്നു,


വിക്കറ്റിന് പിന്നില്‍ നിന്ന ധോണിയുടെ അടുത്തായി സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത സഞ്ജുവിനെ ധോണി പേരെടുത്ത് വിളിച്ചു,'സഞ്ജൂ, നീ അവിടെ പോ' എന്ന് സഞ്ജു 
ധോണിയോട്‌ പറഞ്ഞു.തന്‍റെ സ്വപനത്തില്‍ കണ്ട അതേ വാക്കുകള്‍ എന്നാണ് സഞ്ജു ഇതേക്കുറിച്ച് പറയുന്നത്.എന്നാല്‍ ഈ സ്വപനത്തിന്റെ കാര്യം ഒരിക്കലും ധോണിയോട്‌ 
പറയാന്‍ തനിക്കായിട്ടില്ല എന്ന് സഞ്ജു പറഞ്ഞു,പലതവണ പറയണമെന്ന് കരുതിയെങ്കിലും കഴിഞ്ഞില്ല,അത് പറയുമ്പോള്‍ ധോണിയുടെ മുഖത്തൊരു പുഞ്ചിരി 
വിരിയുമെന്ന് തനിക്കറിയാം എന്നും സഞ്ജു പ്രതീക്ഷ പ്രകടിപ്പിക്കുന്നു,എന്തായാലും അത് പറയാന്‍ ഒരു അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും 
സഞ്ജു പറഞ്ഞു,
ധോണി 2019 ലെ ലോകകപ്പിലാണ് അവസാനമായി ഇന്ത്യയ്ക്കായി കളത്തില്‍ ഇറങ്ങിയത്‌.ഇനി ധോണി ഇന്ത്യയുടെ നീലകുപ്പായം അണിയുമോ എന്നതില്‍ ഇപ്പോഴും 
വ്യക്തതയില്ല,എന്നാല്‍ ധോണിയുടെ ആരാധകര്‍ ധോണി വീണ്ടും ഒരിക്കല്‍ കൂടി ഇന്ത്യയ്ക്കായി കളിക്കുമെന്ന പ്രതീക്ഷയിലാണ്.