മുബൈ: ഹൃദ്യമായ പെരുമാറ്റ൦ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിംഗ് ധോണി.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ട് തന്നെ ധോണിക്കും ഭാര്യ സാക്ഷിക്കും കുഞ്ഞു സിവയ്ക്കുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്ന പിന്തുണയും വളരെ വലുതാണ്‌.


സാക്ഷി വാങ്ങിയ പുതിയ ഷൂ കെട്ടികൊടുക്കുന്ന ധോണിയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മറ്റുളളവര്‍ കാണുമെന്ന് ആശങ്കയില്ലാതെ ഇന്‍സ്റ്റാഗ്രാമിലൂടെ സാക്ഷി തന്നെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്. 



'നിങ്ങള്‍ പണം കൊടുത്ത് വാങ്ങി തന്ന ഷൂ നിങ്ങള്‍ തന്നെ കെട്ടണം'- എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം പങ്ക് വെച്ചിരിക്കുന്നത്. ഭാര്യയെ ധോണിക്ക് പേടിയാണോ? തുടങ്ങിയ കമന്‍റുകള്‍ക്ക് ഭാര്യയെ പേടിയല്ല അതിരു കവിഞ്ഞ പ്രണയമാണെന്ന മറുപടികളും ധാരാളം വന്നിട്ടുണ്ട്.