ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായിക താരമായി ഒഡീഷയിലെ ജജ്പുര്‍ സ്വദേശി ദ്യുതി ചന്ദ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ ഗ്രാമത്തില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും ഇന്ത്യയുടെ വേഗ വനിതയായ ദ്യുതി പറഞ്ഞു. 


ഇഷ്ടപ്പെടുന്ന ആള്‍ക്കൊപ്പം ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നു വ്യക്തമാക്കിയ ദ്യുതി തന്‍റെ പങ്കാളിയുടെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. 


സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് എപ്പോഴും താന്‍ പിന്തുണ നല്‍കാറുണ്ടെന്നും സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും ദ്യുതി വ്യക്തമാക്കി. 


നിലവിലെ വനിതാ 100 മീറ്ററില്‍ ദേശീയ ചാമ്പ്യനും സ്പ്രിന്‍റ് താരവുമായ ദ്യുതി2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡല്‍ നേടിയിരുന്നു.


പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 


പിന്നീട് നീണ്ട കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ദ്യുതി ട്രാക്കില്‍ തിരിച്ചെത്തുകയായിരുന്നു.


അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനും ടോക്കിയോ ഒളിമ്പിക്‌സിനും യോഗ്യത നേടാനുള്ള കഠിന പരിശീലനത്തിലാണ് ഈ ഇരുപത്തിമൂന്നുകാരിയിപ്പോള്‍.