ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ (Test Cricket) രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. താരത്തിന്റെ കരിയറിലെ ടെസ്റ്റ് ക്രിക്കറ്റില്‍ എട്ടാമത്തേതും വിദേശ മണ്ണില്‍ ആദ്യ സെഞ്ച്വറിയുമാണിത്. 204 പന്തുകളില്‍ നിന്നാണ് രോഹിത് 100 തികച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്കറ്റൊന്നും പോകാതെ 43 റണ്‍സ് എന്ന സ്‌കോറില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 1081 എന്ന സ്‌കോറിലായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 191 റണ്‍സും ഇംഗ്ലണ്ട് 290 റണ്‍സും നേടിയിരുന്നു. രണ്ടാം ദിവസത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലണ്ട് പേസര്‍മാരെ നേരിട്ട അതേ കരുതലോടെയാണു രാഹുല്‍, രോഹിത് സഖ്യം ഇന്നും ബാറ്റിങ് തുടങ്ങിയത്.


ALSO READ: England vs India: ഇന്ത്യ 191 റൺസിന് പുറത്ത്; തുടക്കത്തിലെ പതറി ഇം​ഗ്ലണ്ട്


സ്‌കോര്‍ 83 ല്‍ എത്തിയപ്പോള്‍ രാഹുലിനെ നഷ്ടമായി. 101 പന്തുകളില്‍ നിന്ന് ഒരു സിക്‌സും ആറു ഫോറുമടക്കം 46 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കിയത് ജെയിംസ് ആന്‍ഡേഴ്‌സനാണ്. രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ മികച്ച തുടക്കമിട്ട ശേഷമാണ് രാഹുൽ പുറത്തായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.