ക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളായിരുന്നു ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് ഇംഗ്ലീഷ് താരത്തിന് തുടർച്ചയായ പരിക്കുകളെ തുടർന്ന് ക്രിക്കറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്നത്. പരിക്കുകൾ പൂർണമായി ഭേദമാകാൻ ആർച്ചർക്ക് ചിലവഴിക്കേണ്ടി വന്നത് 22 മാസമാണ്. ഇപ്പോഴിതാ ആ പരിക്കുകളെ എല്ലാം മറികടന്ന് ആർച്ചർ അന്തരാഷ്ട്ര കരിയറിലേക്ക് തിരികെയെത്തുകയാണ്. നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയോടെയാണ് താരം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ വരാൻ ഒരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ദുർഘടമായിരുന്ന കഴിഞ്ഞ 22 മാസം താൻ മറികടന്നത് തന്റെ അരുമകളായ ആറ് നായകളോടൊപ്പം ചിലവഴിച്ചും അവയുടെ കാര്യങ്ങൾ എല്ലാ നോക്കിയാണെന്ന് ആർച്ചർ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കരീബിയൻ രാജ്യമായ ബാർബഡോസിൽ തന്റെ ആറ് നായകൾക്കൊപ്പം ഈ കാലയത്ര താരം ചിലവഴിക്കുകയായിരുന്നു ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. നായകൾക്കൊപ്പം ചിലവഴിച്ചും അവയുടെ മലം കോരിയുമാണ് താൻ സമയം ചിലവഴിച്ചതെന്ന് ആർച്ചർ പറയുന്നു. 2021 മാർച്ചിൽ അഹമ്മദബാദിൽ ഇന്ത്യക്കെതിരെയുള്ള ട്വന്റി 20 മത്സരത്തിലാണ് ഏറ്റവും അവസാനമായി ആർച്ചർ ഇംഗ്ലണ്ടിനായി കളിച്ചത്.



ALSO READ : Suryakumar Yadav : സൂര്യകുമാർ യാദവ് 2022ലെ ഐസിസിയുടെ മികച്ച ടി20 പുരുഷ താരം




ദക്ഷിണാഫ്രിക്കൻ ടി20 ലീഗായ എസ്എ20യിലൂടെയാണ് ഇംഗ്ലീഷ് താരം വീണ്ടും ക്രിക്കറ്റിലേക്ക് സജീവമാകുന്നത്. എംഐ കേപ്പ് ടൌണിന് വേണ്ടി താരം അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് വിക്കറ്റുകൾ ടൂർണമെന്റിൽ സ്വന്തമാക്കി.  ഇന്ത്യയിൽ വെച്ച് നടക്കുന്ന 2023 ഏകദിന ലോകകപ്പ് ലക്ഷ്യമാക്കിയാണ് ആർച്ചറുടെ തിരിച്ച് വരവ്. നിലവിലെ ചാമ്പ്യന്മരായ ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പിൽ ആദ്യമായി മുത്തമിടാൻ അവസരമൊരുക്കിയവരിൽ പ്രധാനിയായിരുന്നു ആർച്ചർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ