യൂറോ കപ്പ് : 88ാം മിനിറ്റിൽ ഗോളില്‍ സ്വീഡനെ കീഴടക്കി ഇറ്റലി
യൂറോ കപ്പ് ഗ്രൂപ്പ് ഇയിലെ മാച്ചില്‍ സ്വീഡനെ ഇറ്റലി കീഴടക്കി. 88 ആം മിനിട്ടില്‍ എദര്‍ നേടിയ ഒരു ഗോളിനാണ് ഇറ്റലി ടൂര്‍ണമെന്റിലെ രണ്ടാം വിജയം നേടിയത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് സ്വീഡന് പ്രതിരോധം തകര്‍ത്ത് ഗോള്‍ നേടിയത്.
പാരീസ്: യൂറോ കപ്പ് ഗ്രൂപ്പ് ഇയിലെ മാച്ചില്‍ സ്വീഡനെ ഇറ്റലി കീഴടക്കി. 88 ആം മിനിട്ടില്‍ എദര്‍ നേടിയ ഒരു ഗോളിനാണ് ഇറ്റലി ടൂര്‍ണമെന്റിലെ രണ്ടാം വിജയം നേടിയത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് സ്വീഡന് പ്രതിരോധം തകര്‍ത്ത് ഗോള്‍ നേടിയത്.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സ്വീഡന് അയര്‍ലണ്ടിനോട് സമനില വഴങ്ങിയിരുന്നു. രണ്ടാം വിജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഇറ്റലി നിലനിര്‍ത്തി. മത്സരത്തില്‍ ബോ ള്പൊസിഷനില് സ്വീഡന് മുന്നിലെത്തിയെങ്കിലുംലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്വീഡിഷ് മുന്നേറ്റ നിര പരാജയപ്പെട്ടു. സൂപ്പര്‍ താരം ഇബ്രാമോവിച്ച് ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ പിടിയിലകപ്പെട്ടതും സ്വീഡന് തിരിച്ചടിയായി.