ലില്ലെ: യൂറോകപ്പ്​ ഗ്രൂപ്പ്​ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ റഷ്യക്കെതിരെ സ്ലൊവാക്യക്ക്​ 2-1​െൻറ വിജയം. വ്ലാദ്​മിർ വെയ്​സിന്‍റെയുംമാറെക്​ ഹംസിക്കി​െൻറയും കരുത്തിൽ ​സ്ലൊവാക്യ രണ്ട്​ ഗോളെടുത്തപ്പോൾ റഷ്യൻ​ പ്രത്യാക്രമണം ഒരു ഗോളിലൊതുങ്ങി. 32ാം മിനുട്ടിൽ സെൻറർ ബോക്​സിന്​ പുറത്ത്​ നിന്നും മാറെക്​ ഹംസിക്​​ നൽകിയ ബോളാണ്​ വ്ലാദ്​മിർ വെയ്​സ്​ ആദ്യ ഗോളാക്കിത്​. 45ാം മിനുട്ടിൽ  വെയ്​സ് നൽകിയ പാസ്​ മാറെക്​ ഹംസിക്​​​ രണ്ടാം ഗോളാക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

80ാം മിനുട്ടിൽ ഡെനിസ്​  ഗ്ലൂഷാക്കോവിലൂടെ റഷ്യ തിരിച്ചടിച്ചെങ്കിലും  രണ്ടാ​മതൊരു ഗോൾ  കൂടി നേടി സ്ലൊവാക്യയെ സമ്മർദത്തിലാക്കാനായില്ല. മത്സരത്തിലുടനീളം പന്ത്​ കൈവശം ​വെച്ചിരുന്നത്​ റഷ്യയായിരുന്നെങ്കിലും അത്​ ഗോളിൽ പ്രതിഫലിപ്പിക്കാൻ അവർക്കായില്ല. ഇന്നത്തെ തോൽവിയോടെ റഷ്യയുടെ നില പരുങ്ങലിലായിരിക്കുകയാണ്​​.  ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ റഷ്യ ഇംഗ്ലണ്ടിനോട്‌ സമനില നേടുകയും സ്ലോവാക്യ വെയ്ല്‍സിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.



അതേ സമയം  ഗ്രൂപ്പ് എയില്‍ നടന്ന  സ്വിറ്റ്സര്‍ലന്‍ഡ്- റുമേനിയ പോരാട്ടം സമനിലയില്‍ കലാശിച്ചു . 18ാം മിനിറ്റില്‍  ബോഗ്ദാന്‍ സ്റ്റാന്‍കു പെനാല്‍റ്റി കിക്കിലൂടെ റുമേനിയയെ മുന്നിലത്തെിച്ചു. 57ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള പന്ത് വലയിലത്തെിച്ച അഡ്മിര്‍ മെഹ്മദി സ്വിറ്റ്സര്‍ലന്‍ഡിന് സമനില നേടിക്കൊടുത്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് നാലു പോയന്‍റുമായി സ്വിസ്പട പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ വര്‍ണാഭമാക്കി.