യൂറോ കപ്പിന് ഇന്ന് തുടക്കം
യൂറോ കപ്പിന് ഫ്രാന്‍സില്‍ ഇന്ന് തുടക്കം. ആദ്യമൽസരത്തിൽ ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നാണ് ആതിഥേയരായ ഫ്രാൻസ് റുമാനിയയെ നേരിടുന്നത്.24 ടീമുകളാണ് യൂറോപ്പിന്‍റെ ചാംപ്യന്‍മാരാകന്‍ ഇറങ്ങുന്നത്. ജൂലൈ 13ന് ആണു ഫൈനൽ. യുറോയും കോപ്പയും വന്നെത്തിയതോടെ ഇനി ഉറക്കമില്ലാത്ത രാപകലുകളാണു ഫുട്ബോൾ ആരാധകർക്ക്.
ലോക ചാംപ്യന്‍മാരായ ജർമനി, നിലവിലെ ചാംപ്യന്‍മാരായ സ്പെയിൻ, ആതിഥേയരായഫ്രാൻസ്, ഇംഗ്ലണ്ട്, ഇറ്റലി, സ്വീഡൻ, പോർചുഗൽ തുടങ്ങി ലോകഫുട്ബോളിലെ വമ്പന്മാർ അടക്കമുള്ള ടീമുകളാണു യൂറോ കപ്പിൽ ഏറ്റുമുട്ടുന്നത്. ആറ് ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമികമല്‍സരങ്ങള്‍.ഐസ്‌ലൻഡ്, അയര്‍ലൻഡ്, സ്ലൊവാക്യ വെയില്‍സ് എന്നിവര്‍ ആദ്യമായിട്ടാണ് യൂറോ കപ്പില്‍ മത്സരിക്കുന്നത്. ഹാട്രിക് കിരീടം സ്വപ്നംകണ്ടിറങ്ങുന്ന സ്പെയിൻ തന്നെയാണു മുഖ്യ ശ്രദ്ധാകേന്ദ്രം.
ഇറ്റലിയും ബെല്‍ജിയവും സ്വീഡനുമടങ്ങുന്ന ഇ ഗ്രൂപ്പാണ് മരണഗ്രൂപ്പ്. അയല്‍രാജ്യങ്ങള്‍ ഒരേ ഗ്രൂപ്പില്‍ മല്‍സരിക്കുന്നത് യൂറോയുടെ പോരാട്ട വീര്യം ഉയര്‍ത്തുന്നു. ജൂലൈ 10 അര്‍ധ രാത്രി 12.30നാണ് ഫൈനല്‍.