മോസ്‌കോ: ലോകകപ്പ് കിരീടമെന്ന മെസ്സിയുടെ സ്വപ്നം സഫലമാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അർജന്‍റീനൻ താരങ്ങൾ. ഐസ്‌ലന്‍റിനോടേറ്റ സമനില ആഘാതത്തിൽ നിന്ന് ടീം കരകയറിയെന്നാണ് അർജന്‍റീനൻ താരങ്ങൾ പറയുന്നത്. 2006ൽ വിശ്വവേദിയിൽ അരങ്ങേറിയ മെസ്സിയുടെ നാലാം ലോകകപ്പാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പെനാൽറ്റി നഷ്ടം മറന്നുവെന്നും കിരീടത്തിനായി മെസ്സിക്ക് പിന്നിൽ ടീം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും പൗളോ ഡിബാല ഉറപ്പ് നല്‍കുന്നു. യോഗ്യതാ റൗണ്ടിൽ തിരിച്ചടികൾ നേരിട്ടപ്പോഴും അർജന്‍റീനയെ മുന്നോട്ട് നയിച്ചത് മെസ്സിയെന്ന ഇതിഹാസവും അയാളുടെ സ്വപ്നമാണെന്നും പ്രതിരോധതാരം ക്രിസ്റ്റ്യൻ അൻസാൽഡി പറഞ്ഞു.


ബ്രസീലിൽ കിരീടം കൈയെത്തുംദൂരെ വീണെങ്കിലും ഏറ്റവും വലിയ സ്വപ്നം സഫലമാക്കാനുള്ള മെസ്സിയുടെ അവസാന അവസരമാണ് റഷ്യയിൽ. ടീമിലെ എല്ലാവർക്കും ഇത് നന്നായി അറിയാം. അതുകൊണ്ടാണ് ഓരോ വിയ‍ർപ്പുതുള്ളിയും മെസ്സിക്കു വേണ്ടിയാണെന്ന് സഹതാരങ്ങള്‍ പറയുന്നത്. 


ഇന്ത്യന്‍ സമയം രാത്രി 11.30ന് നിഷ്‌നിയിലാണ് അര്‍ജന്റീനയും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നത്.