ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കൗൺസിൽ ബ്യൂറോ യോഗത്തിലാണ് വിലക്ക് നീക്കാൻ തീരുമാനമായത്. ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതായും ഫിഫ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് ഫിഫ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന് വിലക്ക് ഏർപ്പെടുത്തിയത്. ഓ​ഗസ്റ്റ് 16നായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഫിഫ ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയതോടെ ഒക്ടോബർ 11 മുതൽ 30 വരെ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥ്യം വഹിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രത്യേക ഭരണസമിതി സ്വീകരിച്ച നടപടികൾ കൊണ്ടാണ് ഫിഫ വിലക്ക് ഏർപ്പെടുത്തിയത്. പ്രത്യേക ഭരണസമിതി പിരിച്ചുവിടുകയും ഫെഡറേഷന്റെ ഭരണസമിതി പൂർണ ചുമതലയേറ്റെടുക്കുകയും ചെയ്താൽ മാത്രമേ വിലക്ക് പിൻവലിക്കുകയുള്ളൂവെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ രൂപീകരിച്ച പ്രത്യേക ഭരണസമിതി പിരിച്ചുവിടാൻ സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. 85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കിയത്.


FIFA Ban : സുപ്രീം കോടതി എഐഎഫ്എഫ് താൽക്കാലിക ഭരണസമിതിയെ പിരിച്ചു വിട്ടു; തിരഞ്ഞെടുപ്പ് ഉടൻ


 


ന്യൂ ഡൽഹി : ഫിഫ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ താൽക്കാലിക ഭരണസമിതിയെ (CoA) സുപ്രീം കോടതി പിരിച്ചുവിട്ടു. ഫിഫ എഐഎഫ്എഫിന് ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി തന്നെ നിയമിച്ച താൽക്കാലിക ഭരണസമിതിയെ പിരിച്ച് പുതിയ നേതൃത്വത്തിനായിട്ടുള്ള തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നത്. പിരിച്ചവിട്ട സിഒഎയ്ക്ക് പകരം എഐഎഫ്എഫിന്റെ ആക്ടിങ് സെക്രട്ടറി ജനറൽ ഫെഡറേഷന്റെ ഭരണകാര്യങ്ങളുടെ ചുമതല നിർവഹിക്കും. 


കൂടാതെ കേന്ദ്ര സർക്കാരിന്റെ ആവശ്യ പ്രകാരം ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് നടത്തുന്നത് കോടതി ഒരാഴ്ചത്തേക്കും കൂടി നീട്ടി. നോമിനേഷൻ സംബന്ധിച്ചുള്ള ചില കാര്യങ്ങളിൽ സൂക്ഷ്മ പരിശോധന മറ്റ് നടപടികളും സ്വീകരിക്കേണ്ട സാവാകാശം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി തിരഞ്ഞെടുപ്പ് നീട്ടിവെച്ചത്. സിഒഎയെ നിയമിക്കുമ്പോൾ ഓഗസ്റ്റ് 28ന് എഐഎഫ്എഫിന്റെ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു സുപ്രീം കോടതി നിർദേശം നൽകിയിരുന്നത്. അത് ഇനി സെപ്റ്റംബർ ആദ്യ വാരത്തിലാകും തിരഞ്ഞെടുപ്പ് നടക്കുക. 


Also Read: AIFF President Election : ബൂട്ടിയ, ലിങ്ഡോ, കല്യാൺ ചൗബെ; എഐഎഫ്എഫ് അധ്യക്ഷ സ്ഥാനം ലക്ഷ്യവെച്ച് മൂന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ


കൂടാതെ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക 36 ഇലക്ടർ കോളജായി ചുരുക്കി. വിവിധ സംസ്ഥാനങ്ങളുടെ അസോസിയേഷൻ ഭാരവാഹികളും ഒരു അസോസിയേറ്റും ഉൾപ്പടെയാണ് വോട്ടേഴ്സ് ലിസ്റ്റ് ക്രമപ്പെടുത്തിയിരിക്കുന്നത്. പഴയ റിട്ടേണിങ് ഓഫീസർ തന്നെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതാണെന്ന് കോടതി അറിയിച്ചു. നേരത്തെ 36 പ്രമുഖ ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെയായിരുന്നു എഐഎഫ്എഫ് വോട്ടർ പട്ടിക ക്രമപ്പെടുത്താൻ ഒരുങ്ങിയിരുന്നത്. എന്നാൽ താരങ്ങളും വ്യക്തികൾ ഒരു ഇലക്ടർ കോളജായി മാറുന്നതിനെയും ഫിഫ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതെ തുടർന്ന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെ അസോസിയേഷനുകളെയും മാത്രം ഇലക്ടർ കോളേജാക്കി വോട്ടേഴ്സ് ലിസ്റ്റ് പുനഃക്രമീകരിച്ച് എഐഎഫ്എഫ് സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. 


അഖിലേന്ത്യ ഫുട്ബോൾ അധ്യക്ഷ സ്ഥാനത്തേക്ക് മുന്ന് മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ അഞ്ച് പേരാണ് മത്സരിക്കുന്നത്. ഏഴ് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇതിൽ ചർച്ചിൽ ബ്രദേഴ്സ് ക്ലബിന്റെ സിഇഒ വലങ്ക അലെമാവോ രാജസ്ഥാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മാനവേന്ദ്ര സിങ് എന്നിവരുടെ നാമനിർദേശം തള്ളിപോകുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.