മോസ്കോ: ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഇ മത്സരത്തില്‍ ബ്രസീല്‍ കോസ്റ്റാറിക്കയെ നേരിടുന്നു. വമ്പൻമാർക്കുവരെ അടിപതറിയ റഷ്യ ലോകകപ്പില്‍ ശക്തരായ ബ്രസീൽ രണ്ടാം മൽസരത്തിന് ഇറങ്ങുമ്പോള്‍ ഇന്നത്തെ ജയം അനിവാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ മൽസരത്തിൽ സ്വിറ്റ്സർലൻഡുമായി സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ജയത്തില്‍ കുറഞ്ഞ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല.


അതേസമയം, ആദ്യമൽസരത്തിൽ സെർബിയയോടേറ്റ തോൽവിയുടെ ക്ഷീണം മാറ്റാനാണ് കോസ്റ്ററിക്കയുടെ വരവ്. 


മത്സരം ഇരുപത്തിയഞ്ച് മിനിറ്റ് പിന്നിടുമ്പോൾ ബ്രസീലിനാണ് ആധിപത്യം. മികച്ച മുന്നേറ്റങ്ങൾ നടത്തുമ്പോഴും ലക്ഷ്യത്തിലെത്താന്‍ കഴിയാതെ പോകുന്നതില്‍ ആരാധകരിലും നിരാശ പടര്‍ത്തുന്നു.