FIFA World Cup 2022: ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ബിടിഎസ് ജങ്കൂക്ക് പരിപാടി അവതരിപ്പിക്കും
BTS Jungkook at FIFA World Cup Qatar 2022: ഖത്തർ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്ന ടീമിലും ജങ്കൂക്ക് ഭാഗമാകുമെന്നാണ് ബിടിഎസ് അറിയിച്ചിരിക്കുന്നത്
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ കെ പോപ്പ് താരവും ബിടിഎസ് ബാൻഡിലെ അംഗവുമായ ജങ്കൂക്ക് പരിപാടി അവതരിപ്പിക്കും. ബിടിഎസ് ബാൻഡിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. കൂടാതെ ഫിഫ ലോകകപ്പിന്റെ സൗണ്ട് ട്രാക്ക് തയ്യാറാക്കുന്നതിലും ജങ്കൂക്ക് ഭാഗമാകുമെന്നാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ബാൻഡിലെ അംഗമായ ജിൻ സൈനിക സേവനം ചെയ്യുന്നതിന്റെ ഭാഗമായി ഇപ്പോൾ ബാൻഡ് പരിപാടികളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. അതിനാൽ തന്നെ ബാൻഡിലെ മറ്റ് അംഗങ്ങൾ ഇപ്പോൾ സോളോ പെർഫോമൻസിൽ ശ്രദ്ധ നൽകിയിരിക്കുകയാണ്.
ബാൻഡിലെ ജെ - പോപ്പിന്റെ സോളോ ആൽബം ജാക്ക് ഇൻ ദി ബോക്‌സും, ജിന്നിന്റെ സോളോ ട്രാക്കായി കോൾഡ് പ്ലേയ് ദി അസ്‌ട്രോനട്ടും മുമ്പ് തന്നെ പുറത്തുവന്നിരുന്നു. അതേസമയം ആർഎമ്മും തന്റെ സോളോ ആൽബം പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഡിഗോ എന്നാണ് ആൽബത്തിന് പേര് നൽകിയിരിക്കുന്നത്. ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഷക്കീര, ജെ ബാൽവിൻ, ബ്ലാക്ക് ഐഡ് പീസ് ഡിപ്ലോ, കിസ് ഡാനിയേൽ, കാൽവിൻ ഹാരിസ്, നോറ ഫത്തേഹി, ട്രിനിഡാഡ് കാർഡോണ എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുവ ലിപ്പ പരിപാടിയിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്മാറുകയായിരുന്നു.
അതേസമയം ഖത്തർ ലോകകപ്പിന് മുകളിൽ പല തരത്തിലാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വിമർശനും എതിർപ്പുകളും ഉയരുന്നത്. ലോകകപ്പ് മത്സരങ്ങൾ ജർമനിയിലെ പബ്ബുകളിൽ സംപ്രേഷണം ചെയ്യില്ലെന്ന് അറിയിച്ചിരുന്നു, . ഖത്തർ ലോകകപ്പിന് കരിനിഴലായി നിൽക്കുന്ന മനുഷ്യവകാശ ലംഘനത്തിന്റെ പശ്ചാത്തലത്തിൽ ഒരു ധാർമ്മിക നിലപാടിന്റെ അടിസ്ഥാനത്തിലാണ് ജർമനിയിലെ ചില പബ്ബ് ഉടമകൾ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നില്ലയെന്ന് അറിയിച്ചത്.
2010ൽ വോട്ടിങ്ങിലൂടെ അമേരിക്കയെ മറികടന്ന് ഖത്തർ ഫുട്ബോൾ ലോകകപ്പിന് വേദിയായ അന്ന് മുതൽ ഗൾഫ് രാജ്യത്തിനെതിരെ പല കോണിൽ നിന്നും വിമർശനം ഉയർന്നതാണ്. അതിനെയെല്ലാം ഖത്തർ മുഖ വിലയ്ക്കെടുത്തില്ലെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ മരണ നിരക്കിൽ ഖത്തർ ഒന്ന് പതറുകയും ചെയ്തു. ഈ കഴിഞ്ഞ 12 വർഷത്തിനിടെയിൽ ആറായിരത്തിലേറെ ദക്ഷിണേഷ്യൻ കുടിയേറ്റ തൊഴിലാളികളാണ് ഖത്തറിൽ ലോകകപ്പിന് വേദി സജ്ജമാക്കുന്നിതിനിടെയിൽ മരണപ്പെട്ടതെന്ന് മനുഷ്യവകാശ സംഘടനങ്ങൾ ആരോപിക്കുന്നത്.
ഇതെ സാഹചര്യത്തിലാണ് ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് തങ്ങളുടെ പബ്ബുകളിൽ സംപ്രേഷണം ചെയ്യില്ലെന്ന് സ്പോർട്സ് ബാർ ഉടമകളെ നിലപാടിലേക്കെത്തിച്ചത്. ധാർമികമായ ആ നിലപാട് തങ്ങളുടെ വ്യവസായത്ത ബാധിച്ചാലും കുഴപ്പമില്ല ഖത്തർ ലോകകപ്പ് തങ്ങളുടെ പബ്ബുകളിൽ പ്രദർശിപ്പിക്കില്ലയെന്നാണ് ഉടമകൾ പറയുന്നതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ചില സ്ഥാപനങ്ങൾ ഇതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ വോട്ടിങ് നടത്തിയെന്നും ഭൂരിപക്ഷം പേരും മത്സരങ്ങൾ സംപ്രേഷണം ചെയ്യേണ്ടയെന്നാണ് നിലപാടെടുത്തിരിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...