FIFA World Cup 2022: ഖത്തറിൽ മോഡ്രിച്ചും സംഘവും മൂന്നാംസ്ഥാനത്ത്; മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു
Croatia vs Morocco: ക്രൊയേഷ്യയ്ക്കായി ജോക്വോ ഗ്വാർഡിയോളും മിസ്ലാവ് ഒർസിക്കും ഗോളുകൾ നേടി. മൊറോക്കോയ്ക്കായി അഷ്റഫ് ദാരിയാണ് ഗോൾ നേടിയത്.
ദോഹ: ഖത്തർ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യ. മൊറോക്കോയ്ക്കെതിരെ 2-1 വിജയം സ്വന്തമാക്കി. ജോക്വോ ഗ്വാർഡിയോളും മിസ്ലാവ് ഒർസിക്കും ക്രൊയേഷ്യയ്ക്കായി ഗോളുകൾ നേടി. അഷ്റഫ് ദാരിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. കളിയുടെ ഏഴാം മിനിറ്റില്‍ പ്രതിരോധതാരം ഗ്വാര്‍ഡിയോളിലൂടെ ക്രൊയേഷ്യ ലീഡ് നേടി.
ഒമ്പതാം മിനിറ്റിൽ ദാരി മൊറോക്കോയ്ക്കായി ഗോൾ നേടി സമനിലയിലെത്തി. എന്നാൽ, 42-ാം മിനിറ്റിൽ ഒർസിക് ക്രൊയേഷ്യക്ക് ലീഡ് നൽകി. ആദ്യ പകുതി അവസാനിക്കാൻ മൂന്ന് മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേട്ടം. ലൂസേഴ്‌സില്‍ പരാജയപ്പെട്ടെങ്കിലും അറ്റ്ലസ് ലയൺസ് തലയുയര്‍ത്തി തന്നെയാണ് മടങ്ങുന്നത്.
ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി മൊറോക്കോ ചരിത്രം സൃഷ്ടിച്ചിരുന്നു. സെമിയില്‍ ഫ്രാന്‍സിനോട് തോൽവി വഴങ്ങിയാണ് മൊറാക്കോ പുറത്തായത്. ക്രൊയേഷ്യ സെമിയിൽ അർജന്റീനയോടും തോൽവി വഴങ്ങി. നാളെയാണ് ഫിഫ ലോകകപ്പിലെ ഫൈനല്‍ മത്സരം. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്റീനയെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...