FIFA World Cup 2022 : ഇംഗ്ലണ്ടിന് ഇറാൻ വെല്ലിവിളിയാകുമോ? ഇംഗ്ലണ്ട്-ഇറാൻ പോരാട്ടം എവിടെ, എപ്പോൾ, എങ്ങനെ കാണാം?
FIFA World Cup 2022 England vs Iran Live Streaming ഖലീഫ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് ഇംഗ്ലണ്ട് ഇറാൻ മത്സരം
FIFA World Cup 2022 England vs Iran Live : ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങുന്നു. ഏഷ്യൻ ശക്തികളായ ഇറാനാണ് ഇംഗ്ലീഷ് ടീമിന്റെ ടൂർണമെന്റിലെ ആദ്യ എതിരാളി. ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനവുമായിട്ടാണ് ഇംഗ്ലണ്ട് ഖത്തറിലെത്തിയിരിക്കുന്നത്. റാങ്കിങ് പ്രകാരം ഇറാന്റെ സ്ഥാനം 21-ാമതാണ്.
ഇംഗ്ലണ്ട് ഇറാൻ മത്സരം എപ്പോൾ എവിടെ കാണാം?
ദോഹയിലെ ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.
സ്പോർട്സ് 18 എസ്ഡി എച്ച്ഡി സർവീസുകളാണ് ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കലൂടെ ഒരുക്കുന്നത്. വിവിധ ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കിലെ സ്പോർട്സ് 18 ചാനലുകളുടെ നമ്പറുകൾ ഇങ്ങനെയാണ്.
കേബിൾ നെറ്റ്വർക്ക്
കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817
ഡിഷ് സർവീസുകൾ
ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261
450 കോടി രൂപയ്ക്കാണ് റിലയൻസ് ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ സോണി ചാനലുകൾക്കായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശങ്ങൾ ഉണ്ടായിരുന്നത്. കൂടാതെ യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെയാണ് ജിയോ സിനമ ആപ്പിൽ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. മൊബൈലിന് പുറമെ ഡെസ്കോടോപ്പിലും ജിയോ സിനിമ വെബ്സൈറ്റിലൂടെ മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.
ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ
ജോർദാൻ പിക്ഫോർഡ്, ലൂക്ക് ഷോ, ഡെക്ലാൻ റൈസ്, ജോൺ സ്റ്റോൺസ്, ഹാരി മഗ്വെയർ, ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ്, കീരാൻ ട്രിപ്പിയർ, ബക്കായോ സാക്കാ, മേസൺ മൌണ്ട്, ജൂഡ് ബെല്ലിങ്ങാം
ഇറാൻ പ്ലേയിങ് ഇലവൻ
അലിറീസാ ബെയ്റാൻവന്ദ്, സാദേഘ് മൊഹറാമി, എഹ്സാൻ ഹാജിസാഫി, മിലാദ് മുഹമ്മദി, അലിറീസാ ജാൻബാഖ്ഷ്, മൊർട്ടേസാ പോറാളിഗഞ്ചി, മെഹ്ദി തെരേമി, റൌസ്ബേ ചെഷേമി, അലി കരീം, മജിദ് ഹൊസ്സെയ്നിസ അഹമ്മദ് നൂറിലാഹി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...