FIFA World Cup 2022: ലോകകപ്പ് 2022 ല്‍ മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സിന് വീണ്ടും തിരിച്ചടി, ടീമിലെ മറ്റൊരു മികച്ച  താരംകൂടി പരിക്കുമൂലം പുറത്തായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ലുക്കാസ് ഹെർണാണ്ടസ് ആണ് പരുക്ക് മൂലം ടൂർണമെന്‍റിൽ നിന്ന് പുറത്തായത്. ഈ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ കളത്തിലിറങ്ങിയ ലുക്കാസിന് കാൽമുട്ടിനേറ്റ പരിക്ക് മൂലം ആദ്യ 9 മിനിറ്റിൽ തന്നെ കളിക്കളം വിടേണ്ടിവന്നു. വലതു കാല്‍ മുട്ടിനാണ് പരിക്ക്. പരിക്ക് ഗുരുതരമാണെന്നും അദേഹത്തിന് കൂടുതൽ പരിശോധനകൾ വേണ്ടിവരുമെന്നും ഫ്രാൻസ് പരിശീലകൻ ദിദിയെ ദെഷാം പറഞ്ഞു.


Also Read:  Haya Movie : പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഹയയില്‍ റോബോ ഫൈറ്റും, ആവേശത്തോടെ ആരാധകര്‍ 


നാല് വർഷം മുമ്പ് ഫ്രാൻസിനെ ലോക ചാമ്പ്യനാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലുക്കാസ്‌ ഹെർണാണ്ടസ്. 


തങ്ങള്‍ക്ക് ഒരു പ്രധാന കളിക്കാരനെ നഷ്ടപ്പെട്ടതായി ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരിയ്ക്കലും ഒഴിവാക്കാന്‍ വയ്യാത്ത താരമാണ് ലുക്കാസ്‌. ഹെർണാണ്ടസിന്‍റെ വലത് കാൽമുട്ടിന് സാരമായ പരിക്ക് സംഭവിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹം മൈതാനം വിടാൻ നിർബന്ധിതനായി, ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്‍റെ പ്രസ്താവനയില്‍ പറയുന്നു.


അതേസമയം, ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ഒരു ഗോള്‍ നേടിയെങ്കിലും ശക്തമായ രീതിയില്‍ തിരിച്ചടിച്ച ഫ്രാന്‍സ് ഒന്നിനെതിരെ 4 ഗോളുകള്‍ക്ക്  ഓസ്‌ട്രേലിയയെ തറപറ്റിച്ചു. 


ഓസ്‌ട്രേലിയയെ 4-1 ന് പരാജയപ്പെടുത്തി ഫ്രാൻസ് തങ്ങളുടെ വിജയ പ്രയാണത്തിന് തുടക്കം കുറിച്ചുവെങ്കിലും പരിക്ക് ടീമംഗങ്ങളെ വിടാതെ പിന്തുടരുകയാണ്.  ഫ്രാന്‍സ് ടീമിലെ നിരവധി മികച്ച ടീമംഗങ്ങള്‍ പരിക്ക് മൂലം ഇപ്പോള്‍ പുറത്താണ്.  


പോൾ പോഗ്ബയും എൻഗോലോ കാന്റെയും ടീം സെലക്ഷനു മുന്‍പ് തന്നെ പരിക്ക് മൂലം പുറത്തായിരുന്നു. ടീമിന്‍റെ സ്റ്റാർ സ്‌ട്രൈക്കർമാരായ കരിം ബെൻസെമ, ക്രിസ്റ്റഫർ എൻകുങ്കു എന്നിവരും സെൻട്രൽ മിഡില്‍ ഫീല്‍ഡര്‍ റാഫേൽ വരാനെയും പരിക്കിനെ തുടര്‍ന്ന് ടീമിൽ നിന്ന് പുറത്തായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.