FIFA World Cup 2022 : ഖത്തർ ലോകകപ്പിന്റ പ്രീക്വാർട്ടറിൽ നെതർലാൻഡ്സും സെനെഗലും പ്രവേശിച്ചു. സമനില ഭീഷണി ഉയർത്തിയ ഇക്വഡോറിനെ മറികടന്നാണ് ആഫ്രിക്കൻ ടീം ഖത്തർ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിൽ ഇടം നേടിയത്. ഗ്രൂപ്പ് എ ചാമ്പ്യന്മാരായിട്ടാണ് നെതർലാൻഡ്സിന്റെ പ്രീക്വാർട്ടർ പ്രവേശനം. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന അവസാന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ തോൽപ്പിച്ചാണ് ഡച്ച് ടീം നോക്കൗട്ട് റൗണ്ടിൽ എത്തിയത്. ഇതോടെ ഖത്തർ ടൂർണമെന്റിലെ കഴിഞ്ഞ എല്ലാ മത്സരത്തിലും തോറ്റാണ് ലോകകപ്പിൽ നിന്നും വിട പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു സമനില മാത്രം മതിയായിരുന്നു ഇക്വാഡോറിന് നോക്കൗട്ടിലെത്താൻ. പക്ഷെ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന്റെ സമനില ഭീഷിണി 1-2ന്  മറികടക്കുകയായിരുന്നു സെനെഗൽ. ആദ്യ പകുതിയിൽ ഇസ്മൈൽ സാറിന്റെ ഗോളിലൂടെ മുന്നിലെത്തിയ ആഫ്രിക്കൻ ടീമിന് രണ്ടാം പകുതിയിൽ മോയ്സെസ് കായ്സെഡോയുടെ ഗോളിൽ ഇക്വഡോർ സമനില ഭീഷിണി ഉയർത്തി. ക്യാപ്റ്റൻ കലിദൗ കൗളിബലിയുടെ ഗോളിൽ സെനെഗൽ പ്രീക്വാർട്ടർ ഉറപ്പിച്ചു. വീണ്ടും സമനിലയ്ക്കായി ലാറ്റിൻ അമേരിക്കൻ രാജ്യം ശ്രമിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല. 2002 ഏഷ്യൻ ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് സെനെഗൽ ഫിഫയുടെ ടൂർണമെന്റിന്റെ നോക്കൗട്ട് റൗണ്ടിൽ എത്തുന്നത്.


ALSO READ : FIFA World Cup 2022: നെയ്മർ നീ വേഗം തിരിച്ചുവരണം... ബ്രസീൽ ഇപ്പോഴും വെല്ലുവിളിയുടെ വക്കില്‍; ഘാനയ്ക്കെതിരായ പോരാട്ടത്തിൽ ബ്രസീല്‍ അൽപം വിയർക്കും


എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആതിഥേയരെ തകർത്താണ് നെതർലാൻഡ്സ് തങ്ങളുടെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പിക്കുന്നത്. കേവലം സമനില മാത്രം വേണ്ടിയിരുന്ന ഡച്ച പടയ്ക്കായി കോഡി ഗാക്പോയും ഫ്രാങ്കി ഡി ജോങ്ങുമാണ് ഗോൾ നേടിയത്. റഷ്യ ലോകകപ്പിൽ പങ്കെടുക്കാൻ ഡച്ച് സംഘം യോഗ്യത നേടിയിരുന്നില്ല. തുടർന്നാണ് ഖത്തറിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിൽ എത്തുന്നത്. 


ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാരാകും നെതർലാൻഡ്സിന്റെയും സെനെഗലിന്റെയും പ്രീക്വാർട്ടിറിലെ എതിരാളികൾ. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഡച്ച് ടീം ഡിസംബർ മൂന്നിന് ഖലീഫ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് ഏറ്റമുട്ടും. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാർ അൽ ബയ്ത് സ്റ്റേഡിയത്തിൽ വെച്ച് ഡിസംബർ അഞ്ചിന്  സെനെഗലിനെ നേരിടും. ഇന്ന് അർധരാത്രിയാണ് ഗ്രൂപ്പ് ബിയിലെ അവസാനഘട്ട മത്സരങ്ങൾ. ഇംഗ്ലണ്ട് അയൽക്കാരായ വെയിൽസിനെയും ഇറാൻ അമേരിക്കയും ഇന്ന് നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. നിലവിൽ ഇംഗ്ലണ്ടും ഇറാനുമാണ് ഗ്രൂപ്പ് ബിയിലെ ആദ്യ രണ്ട് സ്ഥാനക്കാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.