ഫിഫ ലോകകപ്പിന്റെ ഫൈനലിൽ പ്രവേശിച്ച് അർജന്റീന. ഇന്ന് നടന്ന ആദ്യ സെമിയിൽ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് മെസിയും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ലയണൽ മെസിയുടെ പെനാൽറ്റിയിൽ മുന്നിലെത്തിയ അർജന്റീനയ്ക്ക് ബാക്കി രണ്ട് ഗോളുകളും സമ്മാനിച്ചത് ജൂലിയൻ അൽവാരസാണ്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അർജന്റീന ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. ഏറ്റവും അവസാനം 2014ലാണ് അർജന്റീന ഫിഫ ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോൾ വഴങ്ങാതിരിക്കുക, ക്രൊയേഷ്യയുടെ മധ്യനിരയിൽ ആക്രമണങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ലയണൽ സ്കലോണിയുടെ മെസിയും സംഘവും ഇന്ന് ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയത്. ആദ്യ മുതൽൽക്കെ ആക്രമിച്ച് കളിക്കാനായിരുന്നു യൂറോപ്യൻ ടീം ശ്രമിച്ചത്. അർജന്റീനയാകട്ടെ പ്രത്യാക്രമണത്തിന് മൂർച്ഛ കൂട്ടുകയായിരുന്നു. പലതവണ ക്രൊയേഷ്യൻ പ്രതിരോധ കോട്ട തകർത്ത് അർജന്റീനയിൻ ആക്രമണം യൂറോപ്യൻ ഗോൾ മുഖത്തേക്കെത്തി. 


33-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം ചെറുക്കുന്നതിനിടെ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ചിന്റെ ഫൌൾ മെസി നേടിയ പെനാൽറ്റിയിൽ കലാശിക്കുകയായിരുന്നു. അർജന്റീനയിൻ സൂപ്പർ താരത്തിന്റെ ഖത്തറിലെ അഞ്ചാം ഗോളാണിത്. തുടർന്ന് അഞ്ച് മിനിറ്റുകൾക്ക് ശേഷം അൽവാരസിന്റെ ഒറ്റയാൾ പോരാട്ടം അർജന്റീനയുടെ ലീഡ് ഉയർത്തുകായായിരുന്നു. 


രണ്ടാം പകുതിയിൽ ഏത് വിധേനയും ഗോൾ മടക്കാനുള്ള ശ്രമം ക്രൊയേഷ്യ തുടർന്നെങ്കിലും അതൊന്നും അർജന്റീനിയൻ ഗോൾ വല കുലുക്കാൻ സാധിച്ചില്ല. 69-ാം മിനിറ്റിൽ മെസിയുടെ മുന്നേറ്റത്തിലാണ് അൽവാരസ് തന്റെ ഗോൾ നേടുന്നത്. അതോടെ ക്രൊയേഷ്യയുടെ ഫൈനലിലേക്കുള്ള പ്രവേശനം ഏകദേശം അസ്തമിച്ചു കഴിഞ്ഞു.


നാളെ നടക്കുന്ന ഫ്രാൻസ് മൊറോക്കോ മത്സരത്തിന് വിജയകളാണ് ഫൈനലിൽ അർജനമ്റീനയുടെ എതിരാളി. നാളെ ഇന്ത്യ സമയം രാത്രി 12.30ന് അൽ ബയത് സ്റ്റേഡിയത്തിൽ വെച്ചാണ് ഫ്രാൻസ് മൊറോക്കോ സെമി പോരാട്ടം. ഡിസംബർ 18നാണ് ടൂർണമെന്റിന്റെ ഫൈനൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.