FIFA World Cup 2022 : വേൾഡ് കപ്പ് നേടിയാൽ മെക്സിക്കൻ താരം ഗ്വിലറിമോ ഒച്ചാവോയ്ക്ക് കിടിലൻ ഓഫർ മുന്നോട്ട് വെച്ച് ഒൺലി ഫാൻസ് മോഡൽ
FIFA World Cup Qatar 2022 Mexico : ഗ്വിലറിമോ ഒച്ചാവോയ്ക്കൊപ്പം ഒരു രാത്രി പങ്കുവെക്കുമെന്നാണ് വാൻഡ എസ്പിനോസ അറിയിച്ചിരിക്കുന്നത്. ഗ്വിലറിമോ ഒച്ചാവോയുടെ ആത്മവീര്യം ഉയർത്താനാണ് വാൻഡ എസ്പിനോസ ഈ ഓഫർ മുന്നോട്ട് വെച്ചത്.
ഫിഫ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോയ്ക്ക് ലോകകപ്പ് നേടാൻ കഴിഞ്ഞാൽ ടീമിന്റെ ഗോൾകീപ്പറായ ഗ്വിലറിമോ ഒച്ചാവോയ്ക്കായി ഒരു കിടിലൻ ഓഫർ മുന്നോട്ട് വെച്ചിരിക്കുകയാണ് ഒൺലി ഫാൻസ് മോഡൽ വാൻഡ എസ്പിനോസ. മെക്സിക്കോയ്ക്ക് ലോകകപ്പ് നേടാൻ കഴിഞ്ഞാൽ ഗ്വിലറിമോ ഒച്ചാവോയ്ക്കൊപ്പം ഒരു രാത്രി പങ്കുവെക്കുമെന്നാണ് വാൻഡ എസ്പിനോസ അറിയിച്ചിരിക്കുന്നത്. ഗ്വിലറിമോ ഒച്ചാവോയുടെ ആത്മവീര്യം ഉയർത്താനാണ് വാൻഡ എസ്പിനോസ ഈ ഓഫർ മുന്നോട്ട് വെച്ചത്. കഴിഞ്ഞ മത്സരത്തിൽ ഗംഭീര പ്രകടനം കാഴ്ച വെക്കാൻ ഒച്ചോവയ്ക്ക് കഴിഞ്ഞിരുന്നു.
നവംബർ 23 ന് നടന്ന മെക്സിക്കോ പോളണ്ട് മത്സരം സമനിലയിൽ പിരിയുകയായിരുന്നു. പോളണ്ടിന്റെ ലവൻഡോസ്കിക്ക് പെനാൽറ്റി നഷ്ട്ടമായിരുന്നു. 56 ാം മിനിറ്റിൽ പോളണ്ടിന് ലഭിച്ച പെനാൽറ്റി ഗ്വിലറിമോ ഒച്ചാവോ തടയുകയായിരിക്കുന്നു. ഗ്വിലറിമോ ഒച്ചാവോയുടെ അഞ്ചാം ലോകകപ്പാണ് ഇത്. കൂടാതെ ഈ ഗ്ലോകകപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ഗ്വിലറിമോ ഒച്ചാവോ. 1986 ന് ശേഷം മെക്സിക്കോയ്ക്ക് ലോകകപ്പിന്റെ ക്വാട്ടർ ഫൈനലിൽ പോലും എത്താൻ കഴിഞ്ഞിട്ടില്ല.
ALSO READ: FIFA World Cup 2022 : ഖത്തറിൽ ഏഷ്യൻ അട്ടിമറി തുടരുന്നു; ബെയിലിന്റെ വെയിൽസിനെ തകർത്ത് ഇറാൻ
ഫുട്ബോൾ ടീമിന് എങ്ങനെയാണ് പ്രചോദനം നൽകാൻ ഉദ്ദേശിക്കുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ടാറ്റൂ ആർട്ടിസ്റ്റും ഒൺലി ഫാൻസ് മോഡലും കൂടിയായ വാൻഡ എസ്പിനോസ. ഇൻസ്റ്റാഗ്രാമിൽ 1 മില്യണിൽ അധികം ഫോള്ളോവെർസ് ഉള്ള താരമാണ് വാൻഡ. എന്നാൽ ഇത്തരത്തിൽ ഒരു ഓഫർ ലഭിക്കുന്ന ആദ്യത്തെ മെക്സിക്കൻ താരമല്ല ഗ്വിലറിമോ ഒച്ചാവോ. ഇതിന് മുമ്പ് ഹിർവിംഗ് ലൊസാനോയ്ക്കും സമാനമായ ഓഫർ ലഭിച്ചിരുന്നു.
മെക്സിക്കോ ലോകകപ്പിൽ ജയിച്ചാൽ ഹിർവിംഗ് ലൊസാനോയ്ക്ക് തന്റെ ഒൺലി ഫാൻസ് പേജിലേക്ക് സൗജന്യ മെമ്പർഷിപ്പ് നൽകുമെന്ന് മുൻ പ്ലേബോയ് മോഡലായ ഡാനിയേല ഷാവേസ് പറഞ്ഞിരുന്നു. അതുപോലെതന്നെ അൽവാരോ ഫിഡാൽഗോയ്‌ക്ക് തന്റെ ഒൺലി ഫാൻസ് പേജിലേക്ക് സൗജന്യ മെമ്പർഷിപ്പ് നൽകുമെന്ന് ജെസീക്ക സോഡിയും പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...