യുഎഇ : ഖത്തറിൽ ഫിഫ ലോകകപ്പ് പന്തുരളാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്നോടിയായിട്ടുള്ള ടീമുകളുടെ പരിശീലന മത്സരത്തിന് തുടക്കമായി. ലോകകപ്പ് ഫേവറേറ്റുകളിൽ ഒന്നായ ലയണൽ മെസിയുടെ അർജന്റീന ഇന്ന് യുഎഇക്കെതിരെ പരിശീലന മത്സരത്തിന് ഇറങ്ങുന്നതാണ്. അർർജന്റീനയ്ക്ക് പുറമെ ഖത്തർ ലോകകപ്പ് ടീമുകളായ ജർമനി, ട്യുണേഷ്യ, സൌദി അറേബ്യ, ക്രൊയേഷ്യ, പോളണ്ട് ചിലി തുടങ്ങിയ ടീമുകളും ഇന്ന് പരിശീലന മത്സരത്തിന് ഇറങ്ങും. അർജന്റീന യുഎഇ മത്സരത്തിന്റെ ടിക്കറ്റുകൾ എല്ലാം ആഴ്ചകൾക്ക് മുമ്പെ വിറ്റ് പോയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പിന് മുന്നോടിയായി ഗൾഫ് രാജ്യത്തെ കാലാവസ്ഥയും പഴകി വരുന്നതിന് വേണ്ടിയാണ് ഭൂരിഭാഗം ടീമുകളും ഗൾഫ് രാജ്യങ്ങളിൽ വെച്ച് സന്നാഹം മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യുഎഇയിൽ വെച്ചാണ് അർർജന്റീനയുടെ പരിശീലന മത്സരം. ജർമനി ഓമാനിൽ വെച്ച് ഒമാനെ നേരിടും. റിയാദിൽ വെച്ചാണ് സൌദി അറേബ്യ-ക്രൊയേഷ്യ മത്സരം. പോളണ്ട് ചിലി മത്സരം വാർസോയിൽ വെച്ച് സംഘടിപ്പിക്കും. 


ALSO READ : മെസി മേഴ്സിയായതിന്റെ പിന്നിൽ ബ്ലാക് മെയിൽ തന്ത്രം; ഇപി ജയരാജൻ


ലോകകപ്പ് പരിശീലന മത്സരങ്ങളുടെ മത്സരക്രമവും സമയവും സ്ഥലവും


നവംബർ 16 - യുഎഇ- അർജന്റീന - 9PM- യുഎഇ
നവംബർ 16 - ഒമാൻ-ജർമനി- 10.30PM-ഒമാൻ
നവംബർ 16 - ഇറാൻ-ട്യുണേഷ്യ - 4.30 PM- ദോഹ
നവംബർ 16- സൌദി അറേബ്യ- ക്രൊയേഷ്യ - 4.30PM റിയാദ്
നവംബർ 16 - പോളണ്ട്-ചിലി - 10.30PM- വാർസോ
നവംബർ 17- മെക്സിക്കോ-സ്വീഡൻ - 1AM- ഗിറോണ
നവംബർ 17- കാനഡ-ജപ്പാൻ- 7.10PM - യുഎഇ
നവംബർ 17- ജോർദാൻ -സ്പെയിൻ - 9.30PM- അമാൻ
നവംബർ 17- ഇറാഖ്- കോസ്റ്റ് റിക്കാ - 7.30PM - ബാസ്രാ
നവംബർ 17 - മൊറോക്കോ -ജോർജിയ- 9.30 PM- ഷാർജ
നവംബർ 17- സ്വിറ്റ്സർലാൻഡ്- ഘാന - 3.30PM- അബുദാബി
നവംബർ 18- കാമെറൂൺ- പനാമ- 3.30PM - അബുദാബി
നവംബർ18 - പോർച്ചുഗൽ- നൈജീരിയ - 1215 AM ലിസ്ബൺ
നവംബർ 18- ഈജിപ്റ്റ്- ബെൽജീയം- 8.30PM- കുവൈത്ത് സിറ്റി
നവംബർ 18- ബെഹ്റൈൻ- സെർബീയ - 9.30PM- റിഫാ


ലോകകപ്പ് പരിശീലന മത്സരങ്ങൾ എപ്പോൾ എവിടെ ലൈവായി കാണാം?


അബുദാബി മുഹമ്മദ് ബിൻ സെയ്യിദ് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് അർജന്റീന യുഎഇ മത്സരം. അതേസമയം ഇന്ത്യയിൽ പരിശീലന മത്സരത്തിന്റെ സംപ്രേഷണ അവകാശം ആരും നേടിട്ടില്ല. അമേരിക്കൻ സ്പോർട്സ് സംപ്രേഷണ ആപ്പുകളായ ഫുബോ ടിവി, ടിയുഡിഎൻ ആപ്പ് എന്നിവയലൂടെ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.