യുഎഇ : ലോകകപ്പ് ഫുട്ബോൾ ഖത്തറിൽ പന്തുരളാൻ ഇനി അഞ്ച് ദിവസങ്ങൾക്ക് മാത്രം ബാക്കി നിൽക്കവെ ടീമുകളുടെ സന്നാഹ മത്സരത്തിന് ഇന്ന് തുടക്കം. ആഫ്രിക്കൻ രാജ്യമായ സെനെഗൽ ഖസാക്കിസ്ഥാൻ മത്സരത്തോടെയാണ് ഫിഫ ലോകകപ്പിന് മുന്നോടിയായിട്ടുള്ള സന്നാഹ മത്സരത്തിന് തുടക്കം കുറിക്കുക. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളിൽ 20 ടീമുകളാണ് സന്നാഹ മത്സരത്തിൽ പങ്കെടുക്കുന്നത്. യുഎഇയാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാത്രിയിൽ യുഎഇയിൽ വെച്ചാണ് മത്സരം. പോർച്ചുഗലിന് നവംബർ 18നാണ് മത്സരം. നൈജീരിയയാണ് എതിരാളികൾ. നവംബർ 20ന് ഖത്തർ ഇക്വഡോർ മത്സരത്തോടെയാണ് ലോകകപ്പിന് ആരംഭം കുറിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പ് സന്നാഹ മത്സരങ്ങളുടെ മത്സരക്രമവും സമയവും സ്ഥലവും


നവംബർ 15 - സെനെഗൽ - ഖസാക്കിസ്ഥാൻ - 
നവംബർ 16 - യുഎഇ- അർജന്റീന - 9PM- യുഎഇ
നവംബർ 16 - ഒമാൻ-ജർമനി- 10.30PM-ഒമാൻ
നവംബർ 16 - ഇറാൻ-ട്യുണേഷ്യ - 4.30 PM- ദോഹ
നവംബർ 16- സൌദി അറേബ്യ- ക്രൊയേഷ്യ - 4.30PM റിയാദ്
നവംബർ 16 - പോളണ്ട്-ചിലി - 10.30PM- വാർസോ
നവംബർ 17- മെക്സിക്കോ-സ്വീഡൻ - 1AM- ഗിറോണ
നവംബർ 17- കാനഡ-ജപ്പാൻ- 7.10PM - യുഎഇ
നവംബർ 17- ജോർദാൻ -സ്പെയിൻ - 9.30PM- അമാൻ
നവംബർ 17- ഇറാഖ്- കോസ്റ്റ് റിക്കാ - 7.30PM - ബാസ്രാ
നവംബർ 17 - മൊറോക്കോ -ജോർജിയ- 9.30 PM- ഷാർജ
നവംബർ 17- സ്വിറ്റ്സർലാൻഡ്- ഘാന - 3.30PM- അബുദാബി
നവംബർ 18- കാമെറൂൺ- പനാമ- 3.30PM - അബുദാബി
നവംബർ18 - പോർച്ചുഗൽ- നൈജീരിയ - 1215 AM ലിസ്ബൺ
നവംബർ 18- ഈജിപ്റ്റ്- ബെൽജീയം- 8.30PM- കുവൈത്ത് സിറ്റി
നവംബർ 18- ബെഹ്റൈൻ- സെർബീയ - 9.30PM- റിഫാ


ALSO READ : FIFA World Cup 2022 : 'ലോകകപ്പ് ചാമ്പ്യൻ ശാപം'; ഖത്തറിൽ ഫ്രാൻസ് മറികടക്കുമോ?


ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഭൂരിഭാഗം ടീമുകളും ഗൾഫ് രാജ്യങ്ങളിൽ എത്തി കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്, യുഎസ്എ, വെയിൽസ് തുടങ്ങിയ ടീമുകൾ സന്നാഹ മത്സരമില്ലാതെയാണ് ലോകകപ്പിൽ പങ്കെടുക്കാൻ എത്തുന്നത്. നവംബർ 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഡിസംബർ 18നാണ് ഫൈനൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.