FIFA World Cup 2022 Argentina vs Mexico Live : ഖത്തറിൽ ആദ്യ മത്സരത്തിൽ തന്നെ നേരിട്ട തിരിച്ചടിക്ക് മറുപടി നൽകാൻ മെസിയും സംഘവും ഇന്ന് രണ്ടാം പോരാട്ടത്തിന് ഇറങ്ങു. കോൻകാഫിൽ നിന്നുള്ള വമ്പന്മാരായ മെക്സിക്കോയാണ് മെസിയുടെയും സംഘത്തിന്റെ എതിരാളി. ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് വെച്ചാണ് മത്സരം. ഇന്ത്യൻ സമയം അർധ രാത്രി 12.30നാണ് അർജന്റീന മെക്സിക്കോ പോരാട്ടം.


COMMERCIAL BREAK
SCROLL TO CONTINUE READING

അർജന്റീന മെക്സിക്കോ മത്സരം എപ്പോൾ എവിടെ കാണാം?


ദോഹയിലെ 974 സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 9.30നാണ് മത്സരം. ഇന്ത്യയിൽ ഫിഫ ലോകകപ്പിന്റെ ടെലിവിഷൻ ഡിജിറ്റൽ സംപ്രേഷണ അവകാശം റിലയൻസ് ഗ്രൂപ്പിന്റെ നെറ്റ്വർക്ക് 18നാണ് സ്വന്തമാക്കിയിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ കായിക ചാനലായ സ്പോർട്സ് 18നിലും ജിയോ സിനിമാസ് ആപ്ലിക്കേഷനിലുമാണ് ഖത്തർ ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമാസിൽ പൂർണമായും സൗജന്യമായിട്ടാണ് ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.


സ്പോർട്സ് 18 എസ്ഡി എച്ച്ഡി സർവീസുകളാണ് ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കലൂടെ ഒരുക്കുന്നത്. വിവിധ ഡി2എച്ച് കേബിൾ വിഷൻ നെറ്റ്വർക്കിലെ സ്പോർട്സ് 18 ചാനലുകളുടെ നമ്പറുകൾ ഇങ്ങനെയാണ്.


കേബിൾ നെറ്റ്വർക്ക്


കേരള വിഷൻ - 777,863
ഏഷ്യനെറ്റ് കേബിൾ വിഷൻ - 309, 817


ഡിഷ് സർവീസുകൾ


ഡിഷ് ടിവി- 643, 644
ഡിടുഎച്ച് (വീഡിയോകോൺ) - 667,666
ടാറ്റ സ്കൈ - 488,487
എയർടെൽ ഡിജിറ്റൽ ടിവി - 293, 294
സൺ ഡയറെക്ട് - 505, 983
ജിയോ പ്ലസ് - 262, 261


450 കോടി രൂപയ്ക്കാണ് റിലയൻസ് ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷങ്ങളിൽ സോണി ചാനലുകൾക്കായിരുന്നു ഇന്ത്യയിലെ സംപ്രേഷണ അവകാശങ്ങൾ ഉണ്ടായിരുന്നത്. കൂടാതെ യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെയാണ് ജിയോ സിനമാസ് ആപ്പിൽ സൗജന്യമായി ലോകകപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യാൻ ഒരുങ്ങുന്നത്. മൊബൈലിന് പുറമെ ഡെസ്കോടോപ്പിലും ജിയോ സിനിമ വെബ്സൈറ്റിലൂടെ മത്സരങ്ങൾ സൗജന്യമായി കാണാൻ സാധിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.