Hockey Stars Awardsൽ, ഇന്ത്യൻ ആധിപത്യം, ശ്രീജേഷിനും പുരസ്കാരം
ഇന്ത്യയുടെ പുരുഷ ടീമിന്റെ ഗോള്‍കീപ്പറായ മലയാളി താരം പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്കാരം നേടി.
സ്വിറ്റ്‌സര്‍ലന്‍ഡ്: 2020-2021സീസണിലെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ (FIH) ഹോക്കി സ്റ്റാര്‍സ് അവാർഡ്സ് (Hockey Stars Awards) പ്രഖ്യാപിച്ചു. ഇത്തവണ അവാർഡുകൾ വാങ്ങികൂട്ടിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ (Indian Players). ഒപ്പം മലയാളത്തിന്റെ ശ്രീജേഷിനും (Sreejesh) പുരസ്കാരം ലഭിച്ചിട്ടുണ്ട്. പുരസ്‌കാര പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് കാണാൻ സാധിക്കുക.
ഇന്ത്യയുടെ ഡ്രാഗ് ഫ്‌ളിക്കര്‍മാരായ ഹര്‍മന്‍പ്രീത് സിങ്ങും ഗുര്‍ജിത് കൗറും യഥാക്രമം മികച്ച പുരുഷ വനിതാ താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. ഇന്ത്യയുടെ പുരുഷ ടീമിന്റെ ഗോള്‍കീപ്പറായ മലയാളി താരം പി.ആര്‍ ശ്രീജേഷ് മികച്ച പുരുഷ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ സവിത പുനിയ മികച്ച വനിതാ ഗോള്‍കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച പുരുഷ വനിതാ ടീം പരിശീലകര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ പരിശീലകരായിരുന്ന ഗ്രഹാം റെയ്ഡും (പുരുഷ ടീം) സ്യോര്‍ദ് മാരിനും (വനിതാ ടീം) സ്വന്തമാക്കി. അവാർഡ് ജേതാക്കളെ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുത്തത്. ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു വോട്ടിങ്. ദേശീയ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍മാരും പരിശീലകരും വോട്ടിങ്ങില്‍ പങ്കെടുത്തു. കൂടാതെ കളിക്കാരും മാധ്യമപ്രവര്‍ത്തകരും വോട്ടിങ്ങില്‍ പങ്കെടുത്തിരുന്നു.
ഇത്തവണത്തെ ടോക്യോ ഒളിമ്പിക്‌സില്‍ (Tokyo Olympics) ഇന്ത്യന്‍ ഹോക്കി ടീമുകള്‍ (Indian Hockey Teams) ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്. 41 വർഷത്തിന് ശേഷം പുരുഷ ടീം (Men's Team) വെങ്കല മെഡല്‍ സ്വന്തമാക്കിയപ്പോള്‍ വനിതാ ടീം (Women’s team) സെമിയില്‍ കടന്ന് നാലാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.