ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനമായ ഒളിമ്പിക് മെഡല്‍ താരം സുശീല്‍ കുമാറിനും അനുയായികള്‍ക്കുമെതിരെ പോലീസ് കേസ്. എതിരാളിയെ ആക്രമിച്ച സംഭവത്തിലാണ് ഡല്‍ഹി കേസെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത വര്‍ഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനു മുന്നോടിയായി നടന്ന മത്സരത്തില്‍ എതിരാളിയായ പ്രവീണിനെ സുശീല്‍ കുമാര്‍ തോല്‍പ്പിച്ചിരുന്നു. പിന്നീട് പ്രവീണിന്റെ സഹോദരന്‍ നവീന്‍ റാണയുമായി സുശീലും സഹപ്രവര്‍ത്തകരും തര്‍ക്കമുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. 


മന:പൂര്‍വം പരിക്കേല്‍ല്പ്പിക്കുക അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവോ 1000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.


വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ടീം തിരഞ്ഞെടുപ്പ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.


മത്സരത്തില്‍ സുശീല്‍ കുമാറാണ് ജയിച്ചത്. എന്നാല്‍, സെമിഫൈനലില്‍ പരാജയപ്പെട്ട റാണ എന്ന താരം തന്നേയും സഹോദരനേയും സുശീലിന്റെ അനുയായികള്‍, റിംഗിലേക്ക് വരാന്‍ വെല്ലുവിളിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു.


ഇതോടെ ക്ഷുഭിതരായ സുശീലിന്‍റെ അനുയായികള്‍ റാണയുടെ ആള്‍ക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു.