കൊല്‍ക്കത്ത: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്... ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്‌ ഈഡന്‍ ഗാര്‍ഡന്‍സ്...


COMMERCIAL BREAK
SCROLL TO CONTINUE READING

ഒപ്പം, പകലു൦ രാത്രിയിലുമായി ഇരുടീമും ടെസ്റ്റ് കളിക്കുമ്പോള്‍ ഈ‍ഡന്‍ ഗാര്‍ഡന്‍സ് പിങ്ക് നിറത്തിലായിരിക്കുമെന്നതാണ് ഈ ടെസ്റ്റിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത. അതായത്, ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പിങ്ക് ബോളില്‍ കളിക്കുകയാണ് ഇന്ന്.


ആദ്യ ഡേ-നൈറ്റ് ടെസ്റ്റിലൂടെ ഇന്ത്യ ചരിത്രമെഴുതുമ്പോള്‍ ദൃക്സാക്ഷികളാവുന്നത് അറുപത്തി അയ്യായിരത്തോളം വരുന്ന കാണികളാണ്. അതായത്, ടെസ്റ്റില്‍ പതിവ് കാണാറുള്ള ആളൊഴിഞ്ഞ ഗ്യാലറിയായിരിക്കില്ല ഇന്ന് ഈഡനില്‍ കാണാന്‍ കഴിയുക. മുഴുവന്‍ ടിക്കറ്റും ദിവസങ്ങള്‍ക്ക് മുന്‍പേ വിറ്റഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.


ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ല്‍ ഇന്ന് വി​രാ​ട് കോ​ഹ്‌ലി ​ന​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നോ​ടു പോരാടുമ്പോള്‍ ഇരു രാജ്യങ്ങളും പി​ങ്ക് വി​പ്ല​വ​ത്തി​ലേ​ക്കു ക​ട​ക്കും.


ഒരു പുതുചരിത്രമെഴുതാനാണ് ഇന്ത്യയും ബംഗ്ലാദേശ് ഇന്ന് കളത്തിലിറങ്ങുന്നത്. ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റാണ് ഇന്ന് ആരംഭിക്കുന്നത്. ഉച്ചക്ക് ഒരു മണിമുതലാണ് മത്സരം.


Also read: ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കൊല്‍ക്കത്തയില്‍!!