ബംഗളൂരു:ഉസൈന്‍ ബോള്‍ട്ടിനെ കടത്തിവെട്ടിയ കര്‍ണാടക സ്വദേശിയായ ശ്രീനിവാസ ഗൗഡ ബംഗളൂരു സായിയില്‍ ട്രയല്‍സിനിറങ്ങാനുള്ള കായിക മന്ത്രി കിരണ്‍ റിജിജു മുന്നോട്ട് വെച്ച വാഗ്ദാനമാണ്‌ മാര്‍ച്ച് 10 വരെയുള്ള കാളയൊട്ട മത്സരങ്ങള്‍ക്ക് ശേഷം ആലോചിക്കാമെന്ന് പറഞ്ഞ് നീട്ടിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കമ്പള മത്സരങ്ങള്‍ എന്നാണ് ഈ മരമടി പോലെയുള്ള  കാളയോട്ട മത്സരം അറിയപെടുന്നത്.ശ്രീനിവാസ ഗൗഡ പറയുന്നത് ഇത്രയധികം വേഗത്തില്‍ ഓടാനാകുമെന്ന് കരുതിയില്ല എന്ന് പറയുന്നു.ഇതിന്‍റെ ക്രെഡിറ്റ്‌ പോത്തുകള്‍ക്കും അവയെ നന്നായി പോറ്റിയ ഉടമയ്ക്കും ഉള്ളതാണെന്ന് പറയുന്നു.കമ്പള മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷമേ സായി പരിശീലന ട്രാക്കില്‍ ഇറങ്ങുന്നത് സംബന്ധിച്ച് ആലോചിക്കാനാകൂ എന്നും ശ്രീനിവാസ ഗൌഡ പറയുന്നു.അതേസമയം മാര്‍ച്ച് 10 ന് ശേഷം ശ്രീനിവാസ ഗൗഡയെ  സായി പരിശീലനത്തിന് ഇറക്കുമെന്ന് കമ്പള അക്കാദമി അധ്യക്ഷന്‍ പ്രൊ.കെ ഗുണപാല കദംബയും വ്യക്തമാക്കി.


ചെളിയിൽ ഉപ്പൂറ്റി ആഴ്ത്തി പോത്തുകളുടെ കയർ പിടിച്ച് ഓടി പരിശീലിച്ച തനിക്ക് സ്പൈക്സ് ധരിച്ച് പാദത്തിന്റെ മുൻഭാഗം ഊന്നി സിന്തറ്റിക് ട്രാക്കിലോടുന്ന രീതി വഴങ്ങാനിടയില്ലെന്നും ശ്രീനിവാസ ഗൗഡ വിശദീകരിച്ചിരിന്നു.ശ്രീനിവാസ ഗൗഡ ദേശീയ, രാജ്യാന്തര തലത്തിൽ മൽസരിക്കണമെങ്കിൽ ഒട്ടേറെ പരിശീലനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ടെന്നാണ് സായി പറയുന്നത്.നേരത്തെ മരമടി മത്സരം പോലെയുള്ള മത്സരത്തില്‍ പാടത്ത് 142.5 മീറ്റര്‍ 13.62 സെക്കന്റ്‌ കൊണ്ട് മറികടന്ന ശ്രീനിവാസ ഗൗഡയെ ലോകചാംപ്യൻ ഉസൈൻ ബോൾട്ടിന്റെ 100 മീറ്റർ റെക്കോർഡുമായി (9.58 സെക്കൻഡ്) താരതമ്യം ചെയ്യാനിടയാക്കിയത്.


ശ്രീനിവാസ ഗൗഡയുടെ പ്രകടനം 100 മീറ്ററിലേക്കു ചുരുക്കിയാൽ 9.55 സെക്കൻഡ് കൊണ്ട് ഈ ദൂരം താണ്ടിയതാണ്  കായിക രംഗത്തെ ഞെട്ടിച്ചത്.ഇതിന് പിന്നാലെയാണ് കായികമന്ത്രി കിരണ്‍ റിജിജു സായിയില്‍ ട്രയല്സിനു ഇറങ്ങാന്‍ അവസരമൊരുക്കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചത്.അതിനിടെ ബെംഗളൂരുവിലെത്തിയ ഗൗഡ യ്ക്ക് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ വിധാൻ സൗധയിൽ സ്വീകരണം നൽകി.ബെംഗളൂരു സായ് കേന്ദ്രത്തിലെത്തിയും ഇന്ത്യയുടെ ‘ഉസൈൻ ബോൾട്ട്’സ്വീകരണം ഏറ്റുവാങ്ങി.