റിയോ ഡി ജനീറ: ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചതായി റിപ്പോർട്ട്. 33 വയസായിരുന്നു.  കഴിഞ്ഞാണ് ദിവസം ഉണ്ടായ ഹൃദയാഘാതമാണ് ലാരിസയുടെ മരണത്തിന് കാരണമായത്.  ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയോളം ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Asia Cup 2023 : 100% ഫിറ്റ് അല്ലേ? പാകിസ്ഥാനെതിരെ ഉൾപ്പെടെ ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ രാഹുൽ കളിക്കില്ല


അവസാന നിമിഷം വരെ ജീവിതത്തിലേക്കു തിരികെയെത്താൻ പോരാടിയാണ് ലാരിസ മരിച്ചതെന്നാണ് അവരുടെ കുടുംബം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്.  ഒരു യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആഗസ്റ്റ് 20 നായിരുന്നു ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  തുടർന്ന് ‘കോമ’യിലായിരുന്ന ലാരിസയ്ക്കു വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.


Also Read: വെറും 3 ദിവസം... വ്യാഴത്തിന്റെ വക്രഗതി ഈ രാശിക്കാരെ സമ്പന്നരാക്കും


ഇവരുടെ ശരീരത്തിലേക്ക് മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും കടന്നതായി സംശയിക്കുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാർസെല്ലസ് പറഞ്ഞത്. ഇക്കാര്യം ലബോറട്ടറിയിലെ പരിശോധനകള്‍ക്കു ശേഷം മാത്രമേ  സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.  ഇൻസ്റ്റഗ്രാമിൽ 30,000 ത്തിന് മുകളിൽ ആരാധകരുള്ള ഒരു ഇൻഫ്ലുവൻസ ലാരിസ ബോര്‍ജസ്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.