സാവോപോളോ: ബ്രസീലിയൻ ഫുട്ബോൾ (Brazilian Football) ഇതിഹാസം പെലെ (Pele) ആശുപത്രിയിൽ. പെലെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ജോ ഫ്രാഗ (Joe Fraga) അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വൻകുടലിലെ (Large intenstine) മുഴ (Tumor) നീക്കാനുള്ള ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ ശനിയാഴ്ച താൻ വിധേയനായതായി പിന്നാലെ സമൂഹമാധ്യമത്തിലൂടെ പെലെ അറിയിച്ചു.  കാർഡിയോ വാസ്​കുലാർ പരിശോധനയിലാണ്​ പെലെയുടെ വൻകുടലിൽ ട്യൂമർ ശ്രദ്ധയിൽ പെട്ടത്​. ആഗസ്റ്റ്​ 31 മുതൽ 80കാരനായ പെലെ ആശുപത്രിയിൽ ചികിത്സയിലാണ്​. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെലെ അബോധാവസ്ഥയിലായി എന്ന തരത്തിൽ​ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്​ നിഷേധിച്ച്​ പെലെ തന്നെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. 'സുഹൃത്തുക്കളേ, ഞാൻ അബോധാവസ്ഥയിലല്ല. ഞാൻ വളരെ ആരോഗ്യവാനാണ്. കോവിഡ് കാരണം ചെയ്യാൻ കഴിയാതെ പോയ പരിശോധനകൾ പൂർത്തിയാക്കുന്നതിനാണ് ആശുപത്രിയിൽ എത്തിയത്' - പെലെ കുറിച്ചു. എന്നാൽ ആശുപത്രിയിൽ തുടരുന്ന വിവരം പെലെ അന്ന്​ വെളിപ്പെടുത്തിയിരുന്നില്ല. 


Also Read: ഫുട്ബോൾ ഇതിഹാസം Diego Maradona അന്തരിച്ചു


സമീപകാലത്തായി നിരവധി ആരോഗ്യപ്രശ്​നങ്ങൾ പെലെയെ അലട്ടുന്നുണ്ട്​. 2019ൽ മൂത്രാശയ അണുബാധയെത്തുടർന്ന്​ ഇതിഹാസം ഫ്രാൻസിലെ ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. ഫുട്ബോൾ കുലപതിയായ പെലെ വിഷാദരോഗത്തിന് അടിമയാണെന്ന് മകൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. അനാരോഗ്യവും വീട്ടിൽനിന്ന് ഇഷ്ടാനുസരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയുമാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന പെലെയെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് മകൻ എഡീഞ്ഞൊ വെളിപ്പെടുത്തി.  


Also Read: ഇനി മറഡോണയ്ക്കായി മ്യുസിയം പണിയുമെന്ന് Bobby Chemmanur


ഇടുപ്പിലെ ശസ്ത്രക്രിയക്കു (Surgery) ശേഷം ഊന്നുവടിയുപയോഗിച്ചാണ് 80കാരൻ നടക്കുന്നത്. 2012 ൽ നടന്ന ശസ്ത്രക്രിയയാണ് പെലെയെ (Pele) തളർത്തിയത്. അതിന്റെ ആഘാതത്തിൽ നിന്ന് പെലെ മുക്തനായിട്ടില്ലെന്ന് മകൻ പറഞ്ഞു. 1363 മത്സരങ്ങളിൽ 1281 ഗോളാണ് (Goal) പെലെയുടെ സമ്പാദ്യം. ബ്രസീലിന് (Brazil) വേണ്ടി 91 മത്സരങ്ങളിൽ 77 ഗോളടിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.