Rudi Koertzen : ദക്ഷിണാഫ്രിക്കൻ അമ്പയർ റൂഡി കോർട്സൺ വാഹനപകത്തിൽ മരിച്ചു
ICC Umpire Rudy Koertzen Demise പാകിസ്ഥാന്റെ അലീം ദർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച ഐസിസിയുടെ രണ്ടാമത്തെ അമ്പയറാണ് റൂഡി. 331 ഐസിസി മത്സരങ്ങൾക്കാണ് റൂഡി നിയന്ത്രിച്ചത്.
കേപ്ടൗൺ: ഐസിസി അമ്പയർ റൂഡി കോർട്സൺ അന്തരിച്ചു. കേപ്ടൗണിൽ കാറപകടത്തെ തുടർന്നായിരുന്നായിരുന്നു മരണം. 73 വയസായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ പാകിസ്ഥാന്റെ അലീം ദർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ നിയന്ത്രിച്ച ഐസിസിയുടെ രണ്ടാമത്തെ അമ്പയറാണ് റൂഡി. 331 ഐസിസി മത്സരങ്ങൾക്കാണ് റൂഡി നിയന്ത്രിച്ചത്.
ക്രിക്കറ്റിൽ ഏറ്റവും വൈകി വിക്കറ്റ് വിധിക്കുന്ന അമ്പയറായിരുന്നു റൂഡി. സ്ലോ ഫിംഗർ എന്നായിരുന്നു ക്രിക്കറ്റ് ആരാധകർ റൂഡിയെ വിശേഷിപ്പിച്ചിരുന്നത്. 108 ടെസ്റ്റുകളും 209 ഏകദിനങ്ങളും 14 ടി20 മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കൻ അമ്പയർ തന്റെ കരിയറിൽ നിയന്ത്രിച്ചിട്ടുള്ളത്. 2003, 2007 ക്രിക്കറ്റ് ലോകകപ്പ് ഫൈനലുകളിൽ അമ്പയറായിട്ടുണ്ട്. മകൻ റൂഡി കോർട്സൺ ജൂനിയറാണ് ദക്ഷിണാഫ്രിക്കൻ അമ്പയരുടെ മരണ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
ALSO READ : Aisa Cup 2022 : ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജുവും ഇഷാനുമില്ല; ബുമ്രയ്ക്ക് പരിക്ക്
ക്ലാക്കായി ജോലി ചെയ്തിരുന്ന റൂഡി ആ ജോലി ഉപേഷിച്ചാണ് ക്രിക്കറ്റിലെ അമ്പയറിങ്ങിലേക്കെത്തുന്നത്. 1981ൽ ദക്ഷിണാഫ്രിക്കൻ ആഭ്യന്തര മത്സരങ്ങൾ നിയന്ത്രിച്ച് തുടങ്ങിയ റൂഡി പിന്നീട് 1992 ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിലൂടെയാണ് രാജ്യാന്തര മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്. 2010-ൽ ലോർഡ്സിൽ വെച്ച് നടന്ന ഓസ്ട്രേലിയ പാകിസ്ഥാൻ മത്സരത്തോടെയാണ് റൂഡി തന്റെ അമ്പയറിങ് കരിയറിന് അവസാനം കുറിക്കുന്നത്.
അപ്രതീക്ഷിതമായ റൂഡിയുടെ വിടവാങ്ങളിലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. വീരേന്ദ്രർ സേവാഗ്, യുവരാജ് സിങ്ങ്, വഖാർ യുണീസ് തുടങ്ങിയവർ റൂഡിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.