ബോളിവുഡ്-ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താര ജോഡിയാണ് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്‌ലിയും. ഇപ്പോള്‍, ഇരുവര്‍ക്കും കുഞ്ഞു ജനിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്ത കേട്ട സന്തോഷത്തിലാണ് ആരാധകര്‍. ഇരുവരും ഒരുമിച്ചുള്ള ഒരു ചിത്രം പങ്കുവച്ചാണ് താര ദമ്പതികള്‍ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മയാകാനൊരുങ്ങി അനുഷ്ക; ഗര്‍ഭകാല വസ്ത്രത്തിന്‍റെ വില കേട്ടാല്‍ ഞെട്ടും!


ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകരും സഹതാരങ്ങളും രംഗത്തെത്തിയപ്പോള്‍ ഫോക്സ് സ്പോര്‍ട്സ് പങ്കുവച്ചത് ഒരു 'ആശങ്ക'യാണ്. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. ജനുവരിയില്‍ കുഞ്ഞ് പിറക്കാനിരിക്കുന്ന സാഹചര്യത്തില്‍ അതേസമയം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വിരാട് കോഹ്‌ലി പിന്മാറുമോ? എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആശങ്ക -ഇതായിരുന്നു ഫോക്സ് സ്പോര്‍ട്സിന്റെ വാര്‍ത്ത. 


ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യുന്ന ആദ്യ ഇന്ത്യക്കാരായി അനുഷ്കയും വിരാടും!!


തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ച താരത്തിന്റെ പോസ്റ്റിനെ സാമ്പത്തിക കണ്ണിലൂടെ കാണാനാണ് ഫോക്സ് ആഗ്രഹിച്ചത് എന്നാണ് വിമര്‍ശനം. കുഞ്ഞു ജനിക്കാന്‍ പോകുകയാണെന്ന് അറിയിച്ച് വിരാട് പങ്കുവച്ച പോസ്റ്റിനെ കുറിച്ചുള്ള വാര്‍ത്തയിലാണ് ഫോക്സ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ പിറവിയുമായി ബന്ധപ്പെട്ട് താരം പരമ്പരയില്‍ നിന്ന് മാറിനില്‍ക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 


പുതിയ അതിഥി ജനുവരിയില്‍ എത്തും...!! അമ്മയാകാനൊരുങ്ങി അനുഷ്‌ക ശര്‍മ


കൊറോണ വൈറസ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആകെയുള്ള പ്രതീക്ഷയാണ് ഇന്ത്യയുടെ ഓസീസ് പര്യടനം. ഇതിനിടെ കോഹ്‌ലി പര്യടനത്തില്‍ പങ്കെടുക്കാതിരുന്നാല്‍ അത് കനത്ത സാമ്പത്തിക നഷ്ടം സൃഷ്ടിക്കുമോ എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആധിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്ക ശർമ്മ!


മൂന്നു ട്വന്‍റി-20 മത്സരങ്ങളുമായി ഒക്ടോബര്‍ 11നാണ് ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം ആരംഭിക്കുന്നത്. ഡിസ൦ബര്‍ മൂന്നു മുതല്‍ ഒന്നാം ടെസ്റ്റ്‌ ആരംഭിക്കും. ജനുവരി 12നു ആരംഭിക്കുന്ന മൂന്നു ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയോടെ പര്യടനം അവസാനിക്കും.