ബ്രിസ്ബെയിൻ: India Australia Test പരമ്പരയിൽ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയിക്കാൻ 324 റൺസും കൂടി. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടമാകാതെ നാല് റൺസെടുത്തു. മഴയെ തുടർന്ന് നാല് ദിനം നേരത്തെ അവസാനിക്കുകയായിരുന്നു. 294ന് ആതിഥേയരെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ പുറത്താക്കി. പരമ്പരയിൽ അരേങ്ങേറ്റം കുറിച്ച് മുഹമ്മദ് സിറാജിന് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം.



COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ഇന്നിങ്സ് തുടർന്നാണ് ഓസ്ട്രേലിയ നാലം ദിനം ആരംഭിച്ചത്. ഇന്ത്യൻ ബോളിങിനോടൊപ്പം ഓസീസിന് ഇടയ്ക്ക് വെല്ലുവിളിയായി മഴയും പെയ്തു. ആദ്യ വിക്കറ്റിൽ മാർക്കസ് ഹാരിസും ഡേവിഡ് വാർണറും (David Warner) ചേർന്ന് മികച്ച് തുടക്കമാണ് ആതിഥേയർക്ക് നൽകിയത്. എന്നാൽ ഹാരിസിനെ ഷാർദുൽ താക്കൂർ പുറത്താക്കിയതോടെ ഓസീസ് ഇന്നിങിസിന്റെ തകർച്ചയുടെ ആദ്യ ഭാ​ഗം തുടങ്ങുകയായിരുന്നു. 38 റൺസെടുത്ത ഹാരിസിന് പിന്നാലെ തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണറെ വാഷിങ്ടൺ സുന്ദർ പുറത്താക്കി. ഹാരിസ് പുറത്തായതിന് ശേഷം 34 റൺസിനിടെ 3 വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.


ALSO READ: Gabba Test: Washington Sundar - Shardul Thakur സഖ്യം ഇന്ത്യയെ വലിയ ലീഡിൽ നിന്ന് രക്ഷിച്ചു


ശേഷം യുവ താരം കാമറൂൺ ​ഗ്രീനിനൊപ്പം ചേർന്ന് പുതിയൊരു കൂട്ടുകെട്ട് സ്റ്റീവ് സ്മിത്ത് (Steve Smith) ഉണ്ടാക്കിയെടുത്തു. സ്മിത്ത് അർധ സെഞ്ചുറി നേടി ടീം സ്കോർ 200 ലേക്ക് എന്ന ശക്തമായ നിലയിലേക്ക് നീങ്ങുമ്പോഴാണ് സിറജ് വിലങ്ങ് തടയാകുന്നുത്. സിറാജ് സ്മിത്തിനെ നായകൻ രഹാനയുടെ കൈകളിൽ എത്തിക്കുയായിരുന്നു. സ്മിത്ത് റിവ്യുവിനായി ആവശ്യപ്പെട്ടെങ്കിലും ബോൾ ക്രിത്യമായി കൈ വിരല്ലിൽ തട്ടുന്നതായി കണ്ടു. സ്മ്ത്തിന് ശേഷം അടുത്ത 100 റൺസിനിടെ ഓരോ ഇടവേളയിൽ ഓസീസ് താരങ്ങൾ പുറത്താകുകയായിരുന്നു. അവസാന നിമിഷം വരെ പിടിച്ച് നിൽക്കാൻ പാറ്റ് കമ്മിൻസ് ശ്രമിച്ചെങ്കിലും താരത്തിന് കൂട്ടായി വാലറ്റത്ത് മറ്റ് താരങ്ങൾ ആരും തന്നെ ഇല്ലായിരുന്നു. 


ALSO READ: Messi ക്ക് ക്ലബ് കരിയറിലെ ആദ്യ Red Card; Spanish Super Cup അത്ലെറ്റിക് ബിൽബാവോക്ക്


സിറാജിനെ കൂടാതെ  ഇന്ത്യക്കായി ഷാർദുൽ താക്കൂർ (Shardul Thakur) നാല് വിക്കറ്റ്  നേടി. വാഷിങ്ടൺ സുന്ദറിനാണ് മറ്റൊരു വിക്കറ്റ്. ആദ്യ ഇന്നിങ്സിൽ താക്കൂറിന്റെയും സുന്ദറിന്റെയും പാർട്ടണർഷിപ്പിലാണ് വലിയ ലീഡ് വഴങ്ങുന്നതിൽ നിന്ന് ഇന്ത്യ രക്ഷപ്പെട്ടത്. നാളെ അഞ്ചാ ദിനത്തിൽ  ഇന്ത്യക്ക് ജയിക്കാനായി ഇനിയും വേണ്ടത് 324 റൺസും കൂടിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.